ന്യൂഡൽഹി: വാദ്യമേളവും പൂക്കളും കേക്കുമായി ആഹ്ലാദത്തിമിർപ്പോടെ എത്തിയ പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കി രാഹുൽ ഗാന്ധിക്ക് ബുധനാഴ്ച 54ന്റെ പിറന്നാൾ മധുരം. ബുധനാഴ്ച രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് രാഹുലിനെ വരവേൽക്കാൻ പ്രവർത്തകരുടെ നീണ്ട നിരയുണ്ടായിരുന്നു.
ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്കെത്തി രാഹുൽ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുൽ ഗാന്ധിക്ക് സഹോദരി പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ ജന്മദിനാശംസകൾ നേർന്നു. രാഹുലിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ആശംസ.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ , സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉള്‍പ്പെടെയുള്ളവർ രാഹുലിന് ജന്മദിനാശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.