Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightരാഹുൽ ഗാന്ധി @ 54

രാഹുൽ ഗാന്ധി @ 54

text_fields
bookmark_border
Rahul Gandhi @ 54
cancel
camera_alt

ന്യൂഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ജന്മദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേക്ക് മുറിക്കുന്നു. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഗൗരവ് ഗൊഗോയ് എന്നിവർ സമീപം

ന്യൂഡൽഹി: വാദ്യമേളവും പൂക്കളും കേക്കുമായി ആഹ്ലാദത്തിമിർപ്പോടെ എത്തിയ പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കി രാഹുൽ ഗാന്ധിക്ക് ബുധനാഴ്ച 54ന്റെ പിറന്നാൾ മധുരം. ബുധനാഴ്ച രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് രാഹുലിനെ വരവേൽക്കാൻ പ്രവർത്തകരുടെ നീണ്ട നിരയുണ്ടായിരുന്നു.

ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്കെത്തി രാഹുൽ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുൽ ഗാന്ധിക്ക് സഹോദരി പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ ജന്മദിനാശംസകൾ നേർന്നു. രാഹുലിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ആശംസ.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ , സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉള്‍പ്പെടെയുള്ളവർ രാഹുലിന് ജന്മദിനാശംസ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressRahul Gandhi
News Summary - Rahul Gandhi @ 54
Next Story