കോഴിക്കോട്: ഒരേ വാചകം വിവിധ രൂപത്തിൽ എഴുതി റെക്കോഡിട്ടിരിക്കുകയാണ് തൊണ്ടയാട് സ്വദേശി ഇഷാനി കേലാട്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ നൽകിയ വാചകമാണ് വ്യത്യസ്ത രൂപത്തിൽ എഴുതിയത്.
ഒരു ചാനലിൽ 30 തരത്തിൽ എഴുതി റെക്കോഡിട്ട ആളെക്കുറിച്ച വാർത്തയാണ് ഈ ചിന്തയിലേക്ക് നയിച്ചത്.ആ െറക്കോഡ് തകർക്കാൻ കഴിയുമോ എന്നതായിരുന്നു ശ്രമം. 80തരത്തിൽ എഴുതാൻ സാധിക്കുമെന്ന് ഇഷാനി പറയുന്നു. പുതിയ അക്ഷരമാതൃക രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഇഷാനി.
കുട്ടികൾക്കായി ലേണിങ് ആപ്പ് തുടങ്ങണമെന്നും ആഗ്രഹമുണ്ട്. തൊണ്ടയാട് കേലാട്ട് മധുജിത്ത് -ബിധുല ദമ്പതികളുടെ മകളായ ഇഷാനി പുൽപള്ളി പഴശ്ശിരാജ കോളജിലെ അഗ്രികൾചറൽ സയൻസ് ഒന്നാംവർഷ വിദ്യാർഥിയാണ്. ഏക സേഹാദരൻ യാഷ്ജിത്ത് കേലാട്ട്. ഇഷാനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ അംഗീകാര മുദ്രയും സർട്ടിഫിക്കറ്റുകളും മേയർ ഡോ. ബീന ഫിലിപ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.