കോവിഡും ലോക്ഡൗണും ക്വാറൻറീനുമെല്ലാം തീര്‍ത്ത അനിശ്ചിതത്വത്തിെൻറ നാളുകള്‍ നിങ്ങള്‍ എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ ഉത്തരമെന്താകും?. പാചകപരീക്ഷണം, ആര്‍ട്സ്, പൂന്തോട്ടനിര്‍മാണം... എളമക്കര സ്വദേശിനിയും എം.എസ്സി ബയോകെമിസ്ട്രി അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ ആരതി രഘുനാഥ് ഈസമയം പഠിച്ച് നേടിയത് 350 ഓണ്‍ലൈന്‍ കോഴ്സുകളാണ്. പഠനം അവിടംകൊണ്ടും തീര്‍ന്നില്ല. ഇപ്പോള്‍ ആരതിയുടെ കൈയില്‍ ഓൺലൈനിൽ പൂർത്തിയാക്കിയ കോഴ്സുകളുടെ 1001 സര്‍ട്ടിഫിക്കറ്റുകളുണ്ട്. നേടണമെന്നുറച്ചാല് നിങ്ങളുടെ ജെന്‍ഡറോ പ്രായമോ ഒന്നും അതിനൊരു തടസ്സമല്ലെന്നതിന് ഉദാഹരണം കൂടിയാണ് ആരതി. വനിതദിനത്തില്‍ തെൻറ ചിന്തകള്‍ പങ്കുവെക്കുകയാണ് മാറമ്പിള്ളി എം.ഇ.എസ് കോളജ് വിദ്യാര്‍ഥിനിയും യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിെൻറ ഏഷ്യന്‍-വേള്‍ഡ് റെേക്കാഡ് ജേതാവുകൂടിയായ ആരതി രഘുനാഥ്.
പഠിത്തം, ജോലി, കല്യാണം...കാലമേറെ പുരോഗമിച്ചെങ്കിലും ബഹുഭൂരിപക്ഷത്തിെൻറയും ചിന്തകളില്‍ ഇപ്പോഴും ഇങ്ങനെയൊരു ജീവിത ശൈലിയാണ് ഉറച്ചുകിടക്കുന്നത്. ഒത്തരികാര്യങ്ങള് ഈ സമൂഹത്തിനുവേണ്ടി ചെയ്യാനാകുമെന്നും ഒരുപുരുഷന് അവെൻറ കഴിവുപയോഗിച്ച് എത്തിപ്പെടുന്ന അതേ കസേരയില്‍ തനിക്കും ഇരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കുകയാണ് സ്ത്രീകള്‍ ആദ്യം ചെയ്യേണ്ടത്. തുല്യ അവസരങ്ങള്‍ ലഭിക്കുന്നതില്‍ പണ്ടുള്ളതിനേക്കാള്‍ ഒത്തിരിമാറ്റമുണ്ട്. പക്ഷേ, അത് നമ്മള് കണ്ടെത്തണം. മിക്കവാറും പെണ്‍കുട്ടികള്‍ അമ്മമാരെ കണ്ടാണ് വളരുന്നത്. ഓഫിസും വീടും എത്രമനോഹരമായാണ് അവര്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നത്. അത്രയും കഴിവുണ്ട് സ്ത്രീകള്‍ക്കുണ്ട്. നമ്മുടെ കഴിവുകള്‍ നമ്മള്‍തന്നെ മനസ്സിലാക്കുകയാണ് ആദ്യംവേണ്ടത്. ഏതുമേഖലയിലാണോ കഴിവുള്ളത് അത് മെച്ചപ്പെടുത്തുക. എന്നെക്കൊണ്ടിത് ചെയ്യാന്‍ സാധിക്കുമോ എന്ന ചിന്തവന്നാല്‍ അതൊരിക്കലം ചെയ്യാന്‍ പറ്റില്ല.
ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ വന്നിട്ട് നാളേറെയായി. പക്ഷേ, ഞാന്‍ അത് തുടങ്ങിയത് കോവിഡ് കാലത്താണ്. ലോക്ഡൗണില്‍ എല്ലാവരും ചെയ്ത പോലെ ബോട്ടില്‍ ആര്‍ട്സും പാചകവും ഒക്കെയായി ഞാനും അല്പസമയം തള്ളിനീക്കി. കിട്ടിയ സമയം നിങ്ങള്‍ എങ്ങനെ ഉപയോഗിച്ചു എന്നൊരാള്‍ ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും?. ആ ചിന്തയിലാണ് ഓണ്‍ലൈന്‍ കോഴ്സുകളെ കുറിച്ചുള്ള ചിന്തയെത്തിയത്. അതിന് കോളജില്‍നിന്ന് പിന്തുണയുണ്ടായി. ഒരിക്കലും പഠിക്കാന്‍ കഴിയില്ല എന്ന് ചിന്തിച്ച കോഴ്സുകളാണ് ഞാന്‍ പഠിച്ചതിലേറെയും. പഠിച്ച കാര്യങ്ങള്‍ പഠിക്കുമ്പോഴുണ്ടാകുന്ന ബോറടി അങ്ങനെ മാറിക്കിട്ടി. അത്രയും കൂടുതല്‍ അറിവുകിട്ടി.
സ്ത്രീകള്‍ എല്ലാ മേഖലകളിലും അവരുടെ അറിവുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കണം. നമുക്ക് കിട്ടുന്ന സമയം എങ്ങനെ ബാലന്‍സ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുക. എവിടെ എത്തണമെന്ന് ഉറച്ചൊരു തീരുമാനമുണ്ടെങ്കില്‍ നമ്മള് അവിടെ എത്തിയിരിക്കും. കുടുംബത്തിെൻറയും മറ്റും പിന്തുണ പിന്നാലെയുണ്ടാകും. നമ്മള് ഒരിക്കലും നമ്മളെ ചെറുതായി കാണരുത്. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കണം. മത്സരത്തിെൻറ കാലമാണിത്. നമ്മുടെ ജീവിതം സുരക്ഷിതമാക്കാന്‍ നമ്മള് തന്നെ ശ്രമിക്കണം. വ്യത്യസ്തമായ അറിവുകളുള്ള 1001കോഴ്സുകളാണ് ഇതിനകം ഞാന്‍ പിന്നിട്ടത്. 100 ദിവസം കൊണ്ടാണ് 1000 കോഴ്സുകള്‍ കഴിഞ്ഞത്. എത്രയെന്ന് നോക്കുകപോലും ചെയ്തിരുന്നില്ല. 350 കോഴ്സായപ്പോഴാണ് കോളജില്‍നിന്ന് ഇതൊരു റെക്കോഡാകുമല്ലോയെന്ന് അറിഞ്ഞത്. എൻറോള്‍ ചെയ്ത കോഴ്സുകളെല്ലാം ഏറക്കുറെ കഴിഞ്ഞ് അപൂർവ നോട്ടത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.