ചെറുതോണി: ദേശീയ പഞ്ചഗുസ്തിയിൽ ഇരു കൈകളിലും സ്വർണ മെഡലുകളുമായി ജിൻസിയും മകൾ ആൻസലറ്റും എതിരാളികളുടെ പേടിസ്വപ്നമായി ജൈത്രയാത്ര തുടരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരുവരും പതിവ് തെറ്റിച്ചില്ല.
സീനിയർ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലും ഇടത്, വലത് കൈകളിൽ നാല് സ്വർണം കരസ്ഥമാക്കിയാണ് ജിൻസി വിജയക്കുതിപ്പ് തുടർന്നത്. മകൾ ആൻസലെറ്റ് യൂത്ത് വിഭാഗത്തിലാണ് മാറ്റുരച്ചത്. ഇരുകൈകളിലുമായി രണ്ട് വെള്ളിമെഡലാണ് ആൻസലെറ്റ് സ്വന്തമാക്കിയത്.
കസാഖ്സ്താനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് ഇരുവരും യോഗ്യത നേടി. എട്ടു വർഷമായി ജിൻസിയും ഏഴു വർഷമായി ആൻസലെറ്റും ദേശീയ ചാമ്പ്യൻമാരാണ്. നാലു തവണ ദേശീയ തലത്തിൽ ചാമ്പ്യൻ സ്ഥാനവും ജിൻസി കരസ്ഥമാക്കിയിട്ടുണ്ട്.
വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം മുണ്ടനാനിയിൽ ലാലുവിന്റെ (ജോസ്) ഭാര്യയാണ് ജിൻസി. മകൾ ആൻസലെറ്റ് മുരിക്കാശ്ശേരി പാവനാത്മ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. കായിക അധ്യാപകൻ കൂടിയായ ലാലുവാണ് പരിശീലകൻ. ഇപ്പോൾ ചെറുതോണി ഗ്ലാഡിയേറ്റർ ഫിറ്റ്നസിലാണ് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.