പാരിപ്പള്ളി: കേരള സർവകലാശാലയുടെ ബി.എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള വീട്ടിൽ ആർ. അനിൽകുമാറിന്‍റെയും എസ്. പ്രിയയുടെയും മക്കളായ എ.പി. പാർവതിയും എ.പി. ലക്ഷ്മി കൃഷ്ണയുമാണ് അപൂർവ നേട്ടവുമായി നാടിന്‍റെ അഭിമാനമായത്.
കൊല്ലം ശ്രീനാരായണ കോളജ് വിദ്യാർഥികളാണ് ഇരുവരും. എസ്.എസ്.എൽ.സിക്ക് ഇരുവർക്കും എട്ട് എ പ്ലസ് വീതമാണ് ലഭിച്ചിരുന്നത്. കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലായിരുന്നു പഠിച്ചത്. പ്ലസ് ടു പഠനം പാരിപ്പള്ളി എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലും.
പ്ലസ് ടുവിന് പാർവതിക്ക് 92 ശതമാനവും ലക്ഷ്മി കൃഷ്ണക്ക് 93 ശതമാനവും മാർക്കുണ്ടായിരുന്നു. പിതാവ് അനിൽകുമാർ പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ജീവനക്കാരനാണ്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടാനാണ് ഇരുവരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.