ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ ഓപ്പറേഷൻ പോസ്റ്റിലെത്തുന്ന ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ഫാത്തിമ വസീം. ഇന്ത്യൻ കരസേനയിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ഫാത്തിമ. ഈ മാസം ആദ്യം ക്യാപ്റ്റൻ ഗീതികാ കൗൾ സിയാച്ചിനിൽ മെഡിക്കൽ ഓഫീസറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ പോസ്റ്റിലേക്ക് ഫാത്തിമയുടെ നിയമനം.
കരസേനയുടെ ഫയർ ആൻഡ് ഫ്യൂറി കോറിൽനിന്നുള്ള ഓഫീസറാണ് ക്യാപ്റ്റൻ ഫാത്തിമ. സിയാച്ചിന്‍ ബാറ്റില്‍ സ്‌കൂളിലെ നീണ്ടനാളത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഫാത്തിമയെ ഈ പദവിയിലേക്ക് നിയമിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂരി വിഭാഗം എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
15,200 അടി മുകളിലുള്ള ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ. സിയാച്ചിനിലെ അതികഠിനമായ കാലാവസ്ഥയും ഭൂപ്രകൃതിയും സൈന്യത്തിന് നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.