അക്ഷര കൃഷ്ണ ഒാൺ ലൈൻ ക്ലാസിൽ 

കുട്ടിടീച്ചർ അക്ഷരക്ക്​ അഭിനന്ദന പ്രവാഹം

അധ്യാപക ദിനത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ നാലു വയസ്സു മാത്രം പ്രായമുള്ള അക്ഷര കൃഷ്ണ ഓൺലൈൻ ക്ലാസിലൂടെ താരമായി. സാരിചുറ്റി കൈയിൽ പുസ്തകവുമായെത്തുന്ന ടീച്ചർ കൂട്ടുകാരോട് ഓണവിശേഷം അന്വേഷിച്ചു കൊണ്ടാണ് ത​െൻറ ആറുമിനിറ്റ്​ ദൈർഘ്യമുള്ള ക്ലാസ് തുടങ്ങുന്നത്.

ഒന്നാം തരത്തിലെ വീടെന്ന പാഠഭാഗമാണ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെന്ന്​ തോന്നിക്കുന്ന രീതിയിൽ രസകരമായി അവതരിപ്പിച്ചത്. ക്ലാസിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തി​െൻറ സഹായത്തോടെ ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യകൾ പഠിപ്പിക്കുമ്പോൾ മുന്നിലുള്ള എല്ലാ കുട്ടികളും തെറ്റാതെ പഠിച്ചുവെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്യുന്നുണ്ട് ടീച്ചർ.

മേലടുക്കം മണ്ണടിയിലെ ഐ.ടി വിദഗ്​ധനായ ജി.ജയ​െൻറയും ബാനം ഗവ.ഹൈസ്കൂൾ ജീവനക്കാരി സംഗീതയുടെയും മകളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.