ബാല്യത്തിൽ വീട്ടിൽ വളർത്തിയിരുന്ന ആടിൽ തുടങ്ങിയതാണ് സ്മിതക്ക് മൃഗങ്ങളോടുള്ള പ്രിയം. മുതിർന്നപ്പോഴാകട്ടെ മികച്ച ക്ഷീര കർഷക എന്നതിലുപരി നാടിനും സ്വയംപര്യാപ്തയുടെ വഴി കാണിക്കുകയാണ് കേരളശ്ശേരി പഞ്ചായത്തിലെ തടുക്കശ്ശേരി പണിക്കർ തൊടി പ്രഭാകരൻ - കോമളം ദമ്പതികളുടെ മകൾ സ്മിത.
ഒറ്റപ്പാലം ലക്ഷ്മി നാരായണ കോളജിൽനിന്ന് കോമേഴ്സ് ബിരുദധാരിയാണ്. തുടർന്ന് ഭാരതിയാർ യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എ കരസ്ഥമാക്കി. പശുവളർത്തലിൽ കാലെടുത്ത് വെക്കുമ്പോൾ വലിയ ലക്ഷ്യങ്ങളൊന്നും സ്മിതക്ക് മുന്നിലുണ്ടായിരുന്നില്ല. രണ്ട് വർഷം മുൻപ് തുടങ്ങിയ സംരംഭത്തിൽ ക്ഷീര വകുപ്പിന്റെ സഹകരണത്തോടെ 10 പശുക്കളെ കൂടി വാങ്ങി.
മൊത്തം 20 പശുക്കളെ തന്റെ ഫാമിൽ നല്ല രീതിയിൽ പരിപാലിക്കുന്നു. ദിനംപ്രതി 25 മുതൽ 30 ലിറ്റർ വരെ പാൽ കിട്ടുന്ന, ഉത്പാദനക്ഷമത കൂടിയ പശുക്കളാണിവ. കൂടാതെ 3000 കോഴികളെയും വളർത്തുന്നുണ്ട്.
മാതാപിതാക്കളുടെയും കുവൈത്തിലുള്ള സഹോദരൻ മണിവർണന്റെയും പ്രോത്സാഹനവും പിന്തുണയും ജീവിതവഴിയിൽ കുടുതൽ കരുത്ത് പകരുന്നതായി സ്മിത പറയുന്നു. ബംഗളൂർ സീ കോളജിലെ ഒന്നാം വർഷ എൽ.എൽ.ബി.വിദ്യാർഥിയാണ് സ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.