കൈകൾ കെട്ടി പെരിയാർ നീന്തി സൈറയും അനഘയും

ആലുവ: ഇരുകൈയും പിറകിൽ ബന്ധിച്ച് 15 വയസ്സുകാരിയും 27 വയസ്സുകാരിയും ആലുവ പെരിയാർ നീന്തിക്കടന്നു. എടയപ്പുറം മണപ്പുറത്ത് വീട്ടിൽ സൈറ സുൽത്താനയും ചൊവ്വര പുത്തൻവേലി ഹൗസിൽ അനഘയുമാണ് പെരിയാർ നീന്തിക്കയറിയത്. മണപ്പുറം മണ്ഡപം കടവിൽ രാവിലെ 7.55ന് അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്‍റ് ഹസീം ഖാലിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബാബു കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.

പെരിയാറിൽ 780 മീറ്ററോളം നീന്തി മണപ്പുറം ദേശം കടവിൽ എത്തിയപ്പോൾ വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ് അംഗമായ കാസർകോട് ഡെപ്യൂട്ടി കലക്ടർ ജെഗി പോളും നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലൈസ ജോൺസണും മറ്റു ക്ലബംഗങ്ങളും പ്രമുഖരും ചേർന്ന് സ്വീകരിച്ചു.

നീന്തൽ പരിശീലകനായ സജി വാളശ്ശേരിയുടെ ശിക്ഷണത്തിലാണ് ഇരുവരും നീന്തൽ പരിശീലിച്ചത്. സാഹസിക നീന്തലിൽ അദ്ദേഹവും ഇരുവർക്കൊപ്പമുണ്ടായി. എടയപ്പുറം മണപ്പുറത്തു വീട്ടിൽ അഡ്വ. അബ്ദുൽ റഹ്മാന്‍റെയും ഷൈലയുടെയും മകളായ സൈറ സുൽത്താന ആലുവ നിർമല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്‌.

വ്വര പുത്തൻവേലി ഹൗസിൽ പി.എ. സത്യന്‍റെയും മുൻ കായികാധ്യാപിക ഹണിയുടെയും മകളായ അനഘ ഭർത്താവ് കെ.യു. സൂരജിനെയും മകൻ ദക്ഷിത്തിനെയും സാക്ഷിയാക്കിയാണ് സാഹസ നീന്തലിൽ പങ്കെടുത്തത്.

Tags:    
News Summary - Cyra and Anagha swim in the Periyar with their hands tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.