കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മുഖ്യ ആസൂത്രകയായി ഡൽഹി പൊലീസ് മുദ്രകുത്തിയ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടേത് കർഷക കുടുംബം. ചെറുപ്പകാലത്ത് വരൾച്ചയും പ്രളയമൊക്കെ വരുമ്പോൾ മുത്തച്ഛെൻറ കൃഷി നശിക്കുന്നതിെൻറ നേരനുഭവമുണ്ടെന്നും അങ്ങനെയാണ് കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതെന്നുമാണ് 22കാരിയായ ദിശ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്.
സാധാരണക്കാരന് വാങ്ങാനാകുന്ന പോഷകഗുണമുള്ള സസ്യാഹാരങ്ങൾ ഉണ്ടാക്കുന്ന ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയിൽ 'കളിനറി എക്സ്പീരിയൻസ്' മാനേജരായി ജോലി ചെയ്യുകയാണ് ഇവർ. മാതാവ് മഞ്ജുളക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പിതാവ് മൈസൂരുവിൽ അത്ലറ്റിക് പരിശീലകനാണ്.
ബിരുദധാരിയായ ഇവർ നഗരത്തിലെ തടാക സംരക്ഷണ-ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി കാമ്പയിനുകളിലും ശിൽപശാലകളിലും സജീവ പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.