ചേര്‍ത്തല: ചേർത്തലയിൽ തീയണക്കാൻ ഇനി പെൺകരങ്ങളും. അഗ്നിരക്ഷാ സേനയിലെ പുരുഷ മേധാവിത്വത്തിന് മാറ്റൊലി കൊള്ളിച്ചാണ് നാലുയുവ പെണ്‍കരുത്ത് ചേർത്തലയിലും എത്തിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായി അഗ്നിരക്ഷാസേനയില്‍ വനിതകളും ഭാഗമായപ്പോള്‍ അതില്‍ ഇടംപടിച്ച ജില്ലയില്‍നിന്നുള്ള നാലുപേരാണ് ചേർത്തലയിൽ എത്തിയത്. കൂടുതല്‍ പ്രായോഗിക പരിശീലനത്തിനായാണ് നാലുപേരും ജില്ല കേന്ദ്രത്തിലേക്കെത്തുന്നത്. ഈ മാസം തന്നെ ഇവര്‍ ജില്ലയില്‍ സേനയുടെ ഭാഗമാകും.
ചേര്‍ത്തല പട്ടണക്കാട് കൃഷ്ണനിവാസില്‍ സി.ആര്. ദയാനന്ദബാബുവിന്റെയും പി.എസ്. ബീനയുടെയും മകള്‍ ഡി. സ്വാതികൃഷ്ണ, വയലാര്‍ കളവംകോടം തറയില്‍ വീട്ടില്‍ എം.കെ. ബേബിയുടെയും പ്രസന്നന്റെയും മകള്‍ ബി. അഞ്ജലി, ചേര്‍ത്തല വാരനാട് നികര്‍ത്തില്‍ എന്‍.സി. രാജേന്ദ്രന്റെയും സി.എസ്. ഗീതയുടെയും മകള്‍ എന്‍.ആര്. ദര്‍ശന, ആലപ്പുഴ പൂങ്കാവ് ചമ്മാപറമ്പില്‍ സി.ബി. വിജയദേവിന്റെയും ആര്. ഷൈലാകുമാരിയുടെയും മകളും എസ്. രാജേഷ്കുമാറിന്റെ ഭാര്യയുമായ സി.വി. ശ്രീന എന്നിവരാണ് സേനയുടെ ഭാഗമാകുന്നത്.
ഫയര്‍വുമണ്‍ തസ്തികയില്‍ നിയമിതരായ 82 പേരിലെ ജില്ല പ്രതിനിധികളാണിവര്‍. 2023 സെപ്റ്റംബറില്‍ തൃശൂര്‍ ഫയര്‍ അക്കാദമിയില്‍ തുടങ്ങിയ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനയുടെ ഭാഗമായത്. തീയണക്കുന്നതിനൊപ്പം നീന്തല്‍, സ്കൂബ, മലകയറ്റം തുടങ്ങിയവയില്‍ കഠിനപരിശീലനത്തിനുശേഷമാണ് പ്രായോഗിക പരിശീലനത്തിന് ഇറങ്ങുന്നത്.ആറുമാസം ഇവര്‍ ജില്ല കേന്ദ്രത്തില്‍ പരിശീലനത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.