കാസർകോട്: സാഹസിക സഞ്ചാരം, സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ഏകാംഗ സൈക്കിള്‍ സവാരിയിലേര്പ്പെട്ട പര്‍വതാരോഹകയും ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവുമായ മധ്യപ്രദേശുകാരി ആശാ മാള്‍വ്യ കര്‍ണാടകയിലെ പര്യടനത്തിന് ശേഷം കാസര്‍കോട്ട് എത്തി.
20,000 കിലോമീറ്റര്‍ താണ്ടി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിച്ച ഈ 24 കാരിയുടെ യാത്രക്ക് ജില്ല ഭരണകൂടവും ജില്ല പൊലീസും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും കാസര്‍കോട് പെഡ്ലേര്‍സ് ക്ലബുമാണ് സഹായങ്ങള്‍ നല്‍കിയത്. ബേക്കലില്‍ എത്തിയ യാത്രക്ക് ജില്ല സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബേക്കല്‍ എസ്.ഐ രജനീഷ് മാധവന്, കാസര്‍കോട് സൈക്ലിങ് അസോസിയേഷന് വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട്ടുനിന്ന് പുനരാരംഭിച്ച യാത്രയെ കാസര്‍കോട് പെഡ്ലേര്‍സ് ക്ലബ് അംഗങ്ങള്‍ പയ്യന്നൂര്‍ വരെ അനുഗമിച്ചു. സ്ത്രീകൾ വീട്ടിലിരിക്കാതെ യാത്രക്കിറങ്ങണമെന്ന് ആശാ മാള്‍വ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ടൂറിസം വകുപ്പു മന്ത്രിമാരെയും സന്ദര്‍ശിച്ചാണ് യാത്ര പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.