തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് പാസായപ്പോള്‍ കൊരട്ടി വാളൂര്‍ സ്വദേശി ജസിയയുടെ സ്വപ്നം ജോലിയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം സൗദിയിലെത്തി അവിടെ കമ്പ്യൂട്ടര്‍ ടീച്ചറായി ജോലിക്ക് കയറി. അവിടെനിന്ന് ബിസിനസിലേക്കുള്ള യു ടേണ്‍ വളരെ പെെട്ടന്നായിരുന്നു. നല്ലൊരു ജോലി ലക്ഷ്യമാക്കിയാണ് 2010ല്‍ ദുബൈയിലേക്ക് ഫ്ലൈറ്റ് കയറിയത്.
എത്തിപ്പെട്ടത് ബിസിനസില്‍. ദുബൈയില്‍ ഭര്‍ത്താവ് റഫീഖും സഹോദരന് മുഹമ്മദ് റാഫിയും രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിക്കൊണ്ടിരുന്ന കളര്‍ പ്ലസ് ബെഡ് ലിനന്‍ ഇന്‍ഡസ്ട്രി എല്‍.എല്‍.സി എന്ന സ്ഥാപനത്തിെൻറ മേല്‍നോട്ടം ഭര്‍ത്താവിനൊപ്പം ജസിയ ഏറ്റെടുത്തു. ഒരുവര്‍ഷത്തിനപ്പുറം കമ്പനി ലാഭത്തിലെത്തിയപ്പോള് ജസിയയും ബിസിനസ് കരിയറിലെ ആദ്യ ചുവടുവെച്ചു.
എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള റിസ്ക് ഏറ്റെടുത്ത് ഒടുവില്‍ നാട്ടിൽ മടങ്ങിയെത്തി. കഞ്ചിക്കോട് കിന്‍ഫ്രയില്‍ കംഫര്‍ട്ട് നൈറ്റ് ലിനന്‍ പ്രോഡക്ട് എന്ന സ്ഥാപനത്തിെൻറ ഉടമയാണ് ഇന്ന് ജസിയ. ഒപ്പം തൊട്ടടുത്ത സഹോദര സ്ഥാപനത്തിെൻറ മേല്‍നോട്ടവും ഏറ്റെടുത്തു.
രണ്ട് സ്ഥാപനങ്ങളില്‍നിന്നായി 40ഓളം ഉൽപന്നങ്ങളുടെ വില്പനയും കയറ്റുമതിയുമാണ് നടക്കുന്നത്. 40ഒാളം േപർക്ക് തൊഴില്‍ കൊടുത്തൊരു സംരംഭം എന്ന ആത്മസംതൃപ്തിക്കൊപ്പം ബിസിനസിലെ വിജയത്തിളക്കത്തിന് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറത്തിെൻറ അവാര്‍ഡും ജസിയയെ തേടിയെത്തി.
ബിസിനസ് പാരമ്പര്യമോ, കുടുംബപാരമ്പര്യമോ ഒന്നും ഒരു സംരംഭം വിജയിപ്പിക്കാന്‍ ഘടകമല്ലെന്നാണ് ജസിയയുടെ പക്ഷം. വനിതകള്‍ക്ക് ഏറ്റവും കൂടുതല്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് ബിസിനസ്. ഉൽപന്നത്തെ കുറിച്ചുള്ള അറിവും കഠിനാധ്വാനവും നല്ല മാനേജ്മെൻറുമാണ് ഏതൊരു ബിസിനസിെൻറയും വിജയമന്ത്രം.
ബിസിനസ് ഒരിക്കലും വഴങ്ങുമെന്ന് തോന്നിയില്ല. പക്ഷേ, അതിലേക്ക് കാലെടുത്ത് വെച്ചതോടെ ഇഷ്്ടപ്പെട്ടു. ജീവിതമാര്‍ഗമായി തെരഞ്ഞെടുത്തതോടെ ജീവിതത്തിെൻറ തന്നെ ഭാഗമായി. രാത്രി ഒമ്പത് കഴിഞ്ഞേ പലപ്പോഴും ഓഫിസില്‍നിന്ന് മടങ്ങാറുള്ളൂ. എല്ലാത്തിലും ഉപരിയായി ദൈവാനുഗ്രമുണ്ട് -ജസിയ പറയുന്നു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ജസിയ-റഫീഖ് ദമ്പതികള്‍ ബിസിനസ് സൗകര്യാര്‍ഥം പാലക്കാടാണ് താമസം.
2010 മുതല്‍ 2015വരെ അജ്മാനില്‍ ബിസിനസില്‍ മേല്‍നോട്ടം നടത്തിയതില്‍നിന്ന് കിട്ടിയ പരിചയത്തിെൻറ ബലത്തിലാണ് നാട്ടിലൊരു സംരംഭം തുടങ്ങാമെന്ന ആലോചന ജസിയക്ക് ഉണ്ടായത്. ഇതോടെ നാട്ടിലെത്തി ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലായി. കഞ്ചിക്കോട് കിന്‍ഫ്രയിലാണ് സ്ഥലം കിട്ടിയത്.
ഹൈക്വാളിറ്റി മാട്രസുകള്‍, മെമ്മറി ഫോം പില്ലോ പ്രോഡക്ട്സ്, ബെഡ് സ്പ്രഡ് സെറ്റ്സ്, ക്വാളിറ്റി ബെഡ് ഷീറ്റുകള്‍, ഹോട്ടല്‍ ലിനന്‍ പ്രോഡക്ട്സ് എന്നിങ്ങനെ ഉല്പന്നങ്ങള് സംസ്ഥാനത്തുടനീളം വില്പനയും കയറ്റുമതിയും ഉണ്ട്. ഗുണമേന്മക്ക് ഒട്ടും വിട്ടുവീഴ്ചയില്ലാതെ പ്രോഡക്ട് ഇറക്കുകയെന്നതാണ് നടപ്പാക്കിയത്.
2016 ഏപ്രില്‍ 15നാണ് കിന്‍ഫ്രയില്‍ സ്ഥാപനം തുടങ്ങിയത്. ദുബൈയിലെ കമ്പനിയുടെ പൂര്‍ണ ഉത്തരവാദിത്തം ജസിയയുടെ സഹോദരന് മുഹമ്മദ് റാഫി ഏറ്റെടുത്തു.
ഈ കമ്പനിയുടെ സഹോദര സ്ഥാപനവും കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് റഫീഖ് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ബിസിനസ് യാത്രകളിൽ മാര്‍ക്കറ്റുകളില്‍നിന്ന് ലഭിക്കുന്ന ആശയങ്ങളും സമാന ഉല്പന്നങ്ങളും കണ്ടാല്‍ അവ എത്തിച്ച് പരിചയപ്പെടുത്തും.
അതില്‍നിന്നാണ് പുതിയ പ്രോഡക്ടുകളുടെ പിറവി. അഹ്മദാബാദ്, ഹരിയാന, സൂറത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് മെറ്റീരിയല്‍ എത്തിക്കുന്നത്. ഖത്തറിലേക്കും ദുബൈയിലേക്കും കയറ്റുമതിയുണ്ട്.
റഫീഖും ഇപ്പോള്‍ കൂടുതല്‍ സമയം സ്ഥാപനത്തില്‍ ചെലവിടുന്നുണ്ട്. ഗുണമേന്മയില് ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ പ്രൊഡക്ഷനില്‍ ജസിയ തന്നെയാണ് പൂര്‍ണ ശ്രദ്ധ. എം.ബി.എ വിദ്യാര്‍ഥി യാറ, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി റാഷ എന്നിവരാണ് മക്കള്‍. (advt)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.