ചെങ്ങന്നൂർ: അംഗൻവാടി ജീവനക്കാരിയായ രേണുകാകുമാരിയുടെ കണ്ണിൽ പാഴ്വസ്തുക്കളായി ഒന്നുമില്ല. തന്റെ കരവിരുതിൽ അവയെല്ലാം വർണാഭമായ കരകൗശലവസ്തുക്കളും കളിപ്പാട്ടങ്ങളുമാക്കി മാറ്റും. മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ 163ാം നമ്പർ അംഗൻവാടി വർക്കറാണ് രേണുകാകുമാരി.
വീട്ടിലും തൊടിയിലും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന കുപ്പിയും ചിരട്ടയും ഉള്ളിത്തൊലിയും പേപ്പറും മുട്ടത്തോടും വെളുത്തുള്ളി തൊലിയും മുന്തിരി ഇതളുകളും ടിഷ്യുപേപ്പറും തെങ്ങിൻതൊണ്ട്, ചകിരിയടക്കമുള്ള പാഴ്വസ്തുക്കൾ എല്ലാം മനോഹരമായ അലങ്കാരവസ്തുക്കളായി രേണുക മാറ്റിയെടുക്കും.
ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പുതിയ ഉൽപന്നങ്ങളാക്കി മാറ്റുന്നതിലൂടെ മാലിന്യ ഉൽപാദനത്തിന്റെ അളവ് കുറക്കുക എന്നതാണ് 44കാരിയായ രേണുകാകുമാരി ലക്ഷ്യമിടുന്നത്. 12 വർഷമായി അംഗൻവാടിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്.
കഴിഞ്ഞ ഒരുവർഷമായി അലങ്കാരവസ്തുക്കൾ നിർമിക്കുന്നു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അംഗൻവാടിയിൽ വാർഡ് മെംബർ അജിത് പഴവൂർ, വിജ്ഞാൻ വാടി കോഓഡിനേറ്റർ ആതിര ബാലകൃഷ്ണൻ, ഹരിതസേന അംഗങ്ങളായ സന്ധ്യ, ഉഷ, അനുപമ എന്നിവരുടെ പ്രേരണയിൽ നിർമിച്ച അലങ്കാരവസ്തുക്കളുടെ പ്രദർശനം നടത്തിയതോടെ രേണുകാകുമാരിയുടെ കഴിവ് പ്രശംസനീയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.