ഹ്യൂസ്റ്റൻ: ഇന്ത്യൻ വംശജയായ പ്രഫസർക്ക് യു.എസിൽ അംഗീകാരം. ടെക്സസ് സർവകലാശാലയിലെ ആൻഡേഴ്സൺ കാൻസർ സെന്റർ ഡെപ്യൂട്ടി ചെയർ പ്രഫസർ സ്വാതി ആറൂർ ആണ് ദേശീയ മെഡിസിൻ അക്കാദമിയുടെ ഹെൽത്ത് ആൻഡ് മെഡിസിൻ സ്കോളേഴ്സ് എമർജിങ് ലീഡർമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടത്. ആൻഡേഴ്സൺ കാൻസർ സെന്ററിൽനിന്ന് ഈ അംഗീകാരം നേടുന്ന ആദ്യത്തെയാളാണ് സ്വാതി.
ഇന്ത്യയിൽ പഠിച്ച സ്വാതി 1991-1994 ബാച്ചിൽ ഡൽഹി സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് മൈക്രോ ബയോളജിയിൽ പിഎച്ച്.ഡി നേടിയ ശേഷം യു.എസിലെ കണേറ്റിക്കട്ട് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യു.എസിലെ നിരവധി ശാസ്ത്ര സ്ഥാപനങ്ങളിൽ അംഗമായ സ്വാതി അനവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.