ഒല്ലൂര്‍: ലോക വയോജന ദിനത്തില്‍ നാടിന്റെ സ്നേഹാദരവ് എറ്റുവാങ്ങുന്നതിന്റെ സന്തോഷത്തിലാണ് ജാനകി. വാര്‍ധക്യത്തിന്റെ അവശതകള്‍ ഇല്ലാതെ ഇന്നും ഊര്‍ജസ്വലമായി മക്കളോടും കൊച്ചുമക്കളോടും ഒപ്പം കഴിയുകയാണ് ചെറുകുന്ന് കിണര്‍ സ്റ്റോപ്പിന് സമീപം വട്ടുകുളം രാവുണ്ണിയുടെ ഭാര്യ ജാനകി.
1914ല്‍ ജനിച്ച ജനകിയുടെ ഭര്‍ത്താവ് വര്‍ഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി. മലയോര മേഖലയോട് ചേര്‍ന്ന വീട്ടുപറമ്പിലെ കൃഷിയും ജോലികളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോയ രാവുണ്ണി-ജാനകി ദമ്പതികള്‍ക്ക് ആറ് മക്കളായിരുന്നു. ഇതില്‍ വിജയനും ഇന്ദിരയും മരിച്ചു. സുബ്രന്, കൃഷ്ണ ലീല, പ്രേമാവതി, ശാന്തകുമാരി എന്നിവരാണ് മറ്റു മക്കൾ. ആറ് മക്കള്‍ക്കുമായി 16 പേരക്കുട്ടികളുണ്ട്.
അഞ്ച് തലമുറയെ താലോലിച്ചും വളര്‍ത്തിയും ജീവിതം മുന്നോട്ടുനീക്കിയ ജാനകി ഇന്നും ഊര്‍ജസ്വലയാണ്. ക്യത്യമായ ഭക്ഷണക്രമവും ജോലിയും വിശ്രമവും ഇവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. അപൂർവമായി മാത്രമേ അമ്മ ആശുപത്രിയില്‍ പോയിട്ടുള്ളു എന്നാണ് മക്കള്‍ പറയുന്നത്.
ജീവിത ശൈലിരോഗങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ല. കണ്ണട ഉപയോഗിച്ചിട്ടില്ലാത്ത ഇവർക്ക് നല്ല കാഴ്ചശക്തിയും ഒർമശക്തിയുമുണ്ട്. എത്ര പഴയ പരിചയക്കരനെ പോലും തിരിച്ചറിയാൻ സാധിക്കും. അതേസമയം, ചെറിയതോതിൽ കേള്‍വിക്കുറവ് ബാധിച്ചിട്ടുണ്ട്. ലോക വയോജന ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച ജില്ല കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, താസില്ദര് എന്നിവര്‍ ഇവരുടെ വീട് സന്ദര്‍ശിച്ച് ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.