പാലക്കാട്: ലോക്കോ പൈലറ്റ് സീറ്റിൽ എസ്. ബിജി, തൊട്ടടുത്ത് സീനിയർ അസി. ലോക്കോ പൈലറ്റ് കെ. ഗായത്രി, ഏറ്റവും പിറകിൽ ഗാർഡ് ഡ്യൂട്ടിയിൽ സി.കെ. നിമിഷ ബാനു. പാലക്കാട്ടുനിന്ന് ഈറോഡിലേക്ക് വനിതദിനത്തിൽ പുറപ്പെട്ട ചരക്ക് െട്രയിൻ നിയന്ത്രിച്ചത് ഇവരാണ്. പച്ചക്കൊടി കാണിച്ചതും ജീവനക്കാരി. വനിതദിനത്തിൽ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനാണ് സ്ത്രീപക്ഷ യാത്ര ഒരുക്കിയത്.
ഡിവിഷനിൽ ഇത് ആദ്യമാണെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ എം.കെ. ഗോപിനാഥൻ പറഞ്ഞു. 45 വാഗണോടുകൂടിയ ഇലക്ട്രിക് ഗുഡ്സ് ട്രെയിൻ 1094 ടൺ ചരക്കുമായാണ് സഞ്ചരിച്ചത്. ഡിവിഷനൽ മാേനജർ ത്രിലോക് കോത്താരി, അഡീ. ഡിവിഷനൽ മാനേജർമാരായ സി.ടി. സക്കീർ ഹുസൈൻ, എസ്. ജയകൃഷ്ണൻ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
നെടുമ്പാശ്ശേരി: വനിതാദിനത്തിൽ എയർ ഇന്ത്യയുടെ 90 വിമാനങ്ങൾ പറത്തിയത് വനിതകൾ. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലായാണ് വനിതകളുടെ നിയന്ത്രണത്തിൽ 90 സർവിസ് ക്രമീകരിച്ചിരുന്നത്. ഇതിൽ 10 സർവിസ് എയർ ഇന്ത്യ എക്സ്പ്രസാണ് നടത്തിയത്. കൊച്ചിയിൽനിന്ന് ഒരു സർവിസാണ് ഉണ്ടായത്.
ബുധനാഴ്ച രാവിലെ ആറിന് കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വനിതകൾ നിയന്ത്രിച്ചത്. കൊച്ചി വിമാനത്താവളത്തിൽ കേക്ക് മുറിച്ച് വനിതാദിനം ആഘോഷിച്ച ശേഷമാണ് ജീവനക്കാർ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. മാർട്ടിന സെലിൻ ആയിരുന്നു ക്യാപറ്റൻ. കനീസ് ഷാത്തിമ ഫസ്റ്റ് ഓഫിസറും. എൻ. നിഷ, കെ.എ. ഷമീറ, നികിത ചൗധരി, എം. ഗ്രീഷ്മ എന്നിവരായിരുന്നു വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.