തിരൂര്‍: വനിതകളുടെ ഉന്നമനത്തോടൊപ്പം കൈത്താങ്ങാകാന്‍ എന്നും മുന്‍പന്തിയിലുണ്ടാവും 20 വര്‍ഷം സംസ്ഥാന വനിത ലീഗ് പ്രസിഡന്‍റും മുന്‍ കേരള സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സനും കൂടാതെ ഒട്ടനവധി സ്ഥാനങ്ങളും വഹിച്ചിരുന്ന ഡോ. ഖമറുന്നീസ അന്‍വര്‍. 75 വര്‍ഷത്തെ ജീവിതംകൊണ്ട് ഖമറുന്നീസ പ്രാവര്‍ത്തികമാക്കിയതും വളര്‍ന്നുവരുന്ന യുവതലമുറക്ക് മാതൃകയൊരുക്കുന്നതും തെൻറ ജീവിതവഴികള്‍ തന്നെയാണ്. അശരണരായ സ്ത്രീകള്‍ക്കായൊരുക്കിയ സ്നേഹ വീട് അഭയകേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് 75ാം വയസ്സിലും അവര്‍. 10 വര്‍ഷം പിന്നിട്ട തിരൂരിലുള്ള സ്നേഹവീടില്‍ 16 അശരണരായ സ്ത്രീകളാണുള്ളത്. 10 വര്‍ഷം പിന്നിട്ട സ്നേഹവീട് 100ഓളം സ്ത്രീകള്‍ക്കാണ് അഭയകേന്ദ്രമായത്.
2011 ഡിസംബറിലാണ് തെൻറ വീട് നിലനില്‍ക്കുന്നിടത്ത് ഒമ്പത് സെന്‍റ് സ്ഥലവും ഇരുനില കെട്ടിടവും സൗജന്യമായി സംഭാവന ചെയ്ത് ഖമറുന്നീസ സ്നേഹവീട് ആരംഭിച്ചത്. ഒമ്പത് വര്‍ഷം സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സൻ, സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സൻ, കേന്ദ്ര വനിത ശിശു വികസന വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സാമൂഹിക ക്ഷേമ ബോര്‍ഡിെൻറ ഹൈപവര്‍ കമ്മിറ്റിയില്‍നിന്ന് ഇന്ത്യയില്‍നിന്നും ആകെ തെരഞ്ഞെടുത്ത അഞ്ചംഗ കമ്മിറ്റിയില്‍ അംഗം തുടങ്ങി നിരവധി സ്ഥാനങ്ങളാണ് ഖമറുന്നീസയെ തേടിയെത്തിയത്.
കൊളംബോ ഇന്‍റര്‍നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടുകയും നേപ്പാള്‍, നെതര്‍ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുണ്ട്. കണ്ണൂര്‍ ഐക്കര സ്വദേശിയും സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയര്‍ ചെയ്ത ഡോ. കെ.പി. അബ്ദുള്‍ ഖാദര്‍ ഹാജിയും എം.പി. ഫാത്തിമാബിയുമാണ് ഖമറുന്നീസയുടെ മാതാപിതാക്കള്‍. തിരൂര്‍ സ്വദേശിയായ ഡോ. സി.ആര്‍.എം. അന്‍വറാണ് ഭര്‍ത്താവ്. മക്കള്‍: അസ്ഹര്‍, അസ്ബറ അന്‍വര്‍, അന്‍സീറ, ഡോ. അസീം അഹദിസ്. പെണ്‍കരുത്തിെൻറ നാള്‍വഴികള്‍ എന്ന തെൻറ ജീവിത അനുഭവങ്ങള്‍ ഖമറുന്നീസ അന്‍വര്‍ രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.