ദക്ഷിണ കൊറിയയിലെ സാത്തൂൻ ക്വാൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി കൊടുവള്ളി സ്വദേശി. പാലക്കാംകുഴിയിൽ കെ.പി. ഫസീലയാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഇലക്ട്രിക്കൽ ആൻഡ് കെമിക്കൽ അപ്ലിക്കേഷന്‍ വേണ്ടി നാനോ സിൽവർ കൊണ്ടുള്ള കണക്ടിവ് ഫില്ലേഴ്സിെൻറ ഡിസൈൻ ആൻഡ് സിന്തസിസിൽ പ്രഫസർ സോങ്ങൻബെക്കിന് കീഴിലാണ് ഗവേഷണം നടത്തിയത്.
മലബാർ സിമൻറ്സിലെ ജീവനക്കാരനായ സൗത്ത് െകാടുവള്ളി പാലക്കാംകുഴിയിൽ എ.കെ. അബ്ദുള്ള- ഫാത്തിമ ദമ്പതികളുടെ മകളാണ് ഫസീല. ഭർത്താവ് ഡോ.സി. മുഹമ്മദ് അജ്മൽ ദക്ഷിണ കൊറിയയിലെ ഇതേ സർവകലാശാലയിൽ റിസർച് പ്രഫസറായി ജോലിചെയ്യുകയാണ്. ഫിദ ഫെബിൻ, നാദിയ, നസ്രിൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.