എ​സ്. ലാ​വ​ണ്യ

രാജ്യന്തര എൻ.സി.സി ക്യാമ്പിൽ മലയാളിത്തിളക്കമായി ലാവണ്യ

മണ്ണഞ്ചേരി: രാജ്യാന്തര എൻ.സി.സി ക്യാമ്പിൽ മലയാളിത്തിളക്കമായി ലാവണ്യ. ആലപ്പുഴ എസ്.ഡി കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിനി എസ്. ലാവണ്യ ആഗ്രയിൽ നടന്ന എൻ.സി.സി പാരാബേസിക് ക്യാമ്പിലാണ് മികച്ച കാഡറ്റായി തെരഞ്ഞെടുക്കപ്പെട്ടത്. 11 കേരള ബറ്റാലിയൻ കൊല്ലം ഗ്രൂപ്പിൽനിന്ന് കേരള, ലക്ഷദ്വീപ് പ്രതിനിധിയായാണ് പങ്കെടുത്തത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പരിശോധനക്ക് ശേഷം തെരഞ്ഞെടുത്ത 40 കാഡറ്റുകളാണ് എയ്‌റോഡ്രോം പരിശീലനം പൂർത്തിയാക്കി എയർജംപ് നടത്തിയത്. കേരളത്തിൽനിന്ന് ലാവണ്യ ഉൾപ്പെടെ രണ്ട് പേർക്കാണ് അവസരം കിട്ടിയത്. എൻ.സി.സി ഗ്രൂപ് ഹെഡ് ക്വാർട്ടേഴ്സ് ആഗ്രയെ പ്രതിനിധാനം ചെയ്ത് വൺ യു.പി എയർ സ്ക്വാഡ്റണാണ് ദേശീയ ക്യാമ്പ് സംഘടിപ്പിച്ചത്.

മണ്ണഞ്ചേരി പഞ്ചായത്ത്‌ 16ാം വാർഡ് അമ്പനാകുളങ്ങര കരുവേലിൽ വിശ്വനാഥന്‍റെയും രാജേശ്വരിയുടെയും മകളാണ്. മികച്ച അത്ലറ്റ് കൂടിയാണ്. സംസ്ഥാന അത്ലറ്റിക്സിൽ 400, 800 മീറ്റർ ഓട്ടത്തിൽ ആദ്യ എട്ടിലുണ്ട്. യു.പിതലം മുതൽ സജീവമാണ്. ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ സംസ്ഥാനതല ചാമ്പ്യനുമായി. വിമൽ നാഥാണ് സഹോദരൻ. 

Tags:    
News Summary - Lavanya became a Malayalee star at the international NCC camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.