കോന്നി: ജീവിതശൈലീ രോഗ നിർണയ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് പൂവൻപാറ തടത്തിൽ വീട്ടിൽ ലേഖ സുരേഷ്. സംസ്ഥാന സർക്കാറും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പാക്കിയ സാന്ത്വനം പദ്ധതിയുടെ കോന്നി ഗ്രാമപഞ്ചായത്തിലെ ജീവിതശൈലീരോഗ നിർണയ സ്വയംതൊഴിൽ സംരംഭകയാണവർ.
11 വർഷമായി ലേഖ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഭർത്താവ് സുരേഷ്, മകൾ നന്ദന എസ്.കുമാർ എന്നിവർ തന്‍റെ തൊഴിലിന് പൂർണപിന്തുണ നൽകുന്നുണ്ടെന്നും ലേഖ പറയുന്നു. തിരുവന്തപുരം മെഡിക്കൽ കോളജിലെ പ്രഗല്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഹാപ്പ് എന്ന അസോ. മുഖേനയാണ് പരിശീലനം പൂർത്തിയായത്.
കോന്നി ഇക്കോ ടൂറിസം സെന്‍ററിലും രാവിലെ 10മണി മുതൽ അഞ്ചുമണി വരെ ലേഖയുടെ സേവനം ലഭ്യമാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ലേഖ ഇവിടെ പ്രവർത്തിക്കുന്നത്. ലേഖയുടെ സേവനം കണക്കിലെടുത്ത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 2019 മാർച്ച് ആറിന് മികച്ച വനിത സംരംഭകക്കുള്ള അവാർഡ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ നടന്ന യോഗത്തിലാണ് ലേഖ അവാർഡ് ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.