സ്വന്തം കൈപ്പടയിൽ വലിയ ഖുർആൻ പതിപ്പുമായാണ് ഇത്തവണ മലയാളിയായ ജലീന ഷാർജ പുസ്തകമേളയിൽ എത്തുന്ന സന്ദർശകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ ജലീന സ്വന്തം കൈകൊണ്ട് എഴുതിയ ഖുർആൻ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഒരുപക്ഷെ ഏറ്റവും വലിയ ഖുർആൻ പതിപ്പായിരിക്കും. ഒരു വർഷത്തെ അധ്വാനം കൊണ്ടാണ് ഇവർ ഈ ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതിത്തുതീർത്തത്.
റബ്ബർ കർഷകരായ ഇവർ 2020 ൽ കർണ്ണാടകയിൽ താമസിക്കുന്ന സമയത്താണ് 114 അധ്യായങ്ങളുള്ള വിശുദ്ധ ഗ്രന്ഥം എഴുതിയത്. യാതൊരു മുൻ പരിചയവുമില്ലാതെ തന്നെയാണ് ജലീന ഈ ഉദ്യമത്തിന് മുതിർന്നത്.
കിതാബിന്റെ മനോഹരമായ പുറം ചട്ടയും ജലീനയുടെ കരവിരുതിലാണ് ഒരുക്കിയിട്ടുള്ളത്. 28.5 ഇഞ്ച് ഉയരവും 22.5 ഇഞ്ച് വീതിയുമാണ് ഈ കിതാബിന്റെ വലിപ്പം. 30.5 കിലോ ഭാരമുണ്ട്. മനോഹരമായി മരത്തിൽ തീർത്ത 23.5 കിലോ ഭാരമുള്ള പെട്ടിയിലാണ് ഗ്രന്ഥം സൂക്ഷിക്കുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ടൈംസ് വേൾഡ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.ഇനിയും ഈ മേഖലയിൽ ഒരുപാട് മുന്നോട്ട് പോകണമെന്നാണ് ഇവരുടെ ആഗ്രഹം. മേളയിലെത്തുന്ന നിരവധി പേരാണ് ഈ അപൂർവ്വ പുസ്തകം കാണാൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.