ചെറുകര മിനി സ്റ്റേഡിയത്തിൽ ആയോധന കലാപ്രദർശനം അവതരിപ്പിക്കാനുള്ള പരിശീലനത്തിലേർപ്പെട്ട താരങ്ങൾ
പുലാമന്തോൾ: ആയോധന കലകളിൽ നിരവധി ദേശീയ-അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത് ജൈത്രയാത്ര തുടരുകയാണ് പുലാമന്തോളിലെ ഒരു കൂട്ടം പെൺതാരങ്ങൾ. കളരി, കരാട്ടേ, വുഷു, യോഗ എന്നിവയിലാണ് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇവർ മുന്നേറുന്നത്.
പുലാമന്തോളിലെ ഐ.എസ്.കെ മാർഷ്യൽ ആർട്സിലെ പെൺസംഘം തുടർച്ചയായി എഴുതവണ ജില്ല യോഗ ഓവേറാൾ ചാമ്പ്യന്മാരും ഒമ്പത് തവണ ജില്ല വുഷു ചാമ്പ്യന്മാരുമായിട്ടുണ്ട്.
മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി നിരവധി ദേശീയതാരങ്ങളുള്ള ഈ പെൺ സംഘം ലോക വനിത ദിനത്തിന്റെ ഭാഗമായി അറുനൂറിൽ പരം പെൺകുട്ടികളെ സംഘടിപ്പിച്ച് മാർച്ച് 11ന് ചെറുകര മിനി സ്റ്റേഡിയത്തിൽ ആയോധന കലാപ്രദർശനവും കരാട്ടേ അവാർഡ് വിതരണവും നടത്തുന്നു.
600 വനിതാ കായിക താരങ്ങൾക്കൊപ്പം 400 പുരുഷ താരങ്ങളും കായിക കലാപ്രകടനങ്ങളിൽ കൂട്ടുചേരും. ഇതിനായി ചെറുകര മിനി സ്റ്റേഡിയത്തിൽ 20,000ഓളം സ്ക്വയർ ഫിറ്റ് വരുന്ന സ്ഥലം സജ്ജീകരിച്ചാണ് 1000ത്തിൽ പരം വരുന്ന കായിക താരങ്ങൾ ആയോധനകലയിലുള്ള തങ്ങളുടെ മികവ് തെളിയിക്കുക.
പെൺകുട്ടികൾ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രദർശനങ്ങളും ബോധവത്കരണവും ഏറെ ഉപകാരപ്പെടുമെന്നാണ് ഐ.എസ്.കെ മുഖ്യ പരിശീലകരായ സാജിതയും മുഹമ്മദലിയും അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.