തൊടുപുഴ: കൊൽക്കത്തയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടി തൊടുപുഴയുടെ അഭിമാനമായി മഹറോഷ് ജബ്ബാർ. ഹാമർ ത്രോയിൽ സ്വർണം, ഡിസ്കസ് ത്രോയിൽ വെങ്കലം എന്നിവ നേടിയാണ് മഹറോഷ് രണ്ട് പതിറ്റാണ്ടിനുശേഷം കായികരംഗത്തേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്.
43ാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത മഹറോഷ്, മുമ്പ് ദേശീയ-സംസ്ഥാന മീറ്റുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നീണ്ട ഇടവേളക്കുശേഷമാണ് ഇപ്പോൾ 40 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ ദേശീയതലത്തിൽ സ്വർണം നേടിയത്.
മേയിൽ ഫിലിപ്പീൻസിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും മഹറോഷ് നേടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി വി.സി. മുഹമ്മദ് ജമീലിന്റെ ഭാര്യയും തൊടുപുഴ ഓലിക്കൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകളുമാണ്. മക്കൾ: റിസ്വാൻ, റസാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.