കോവിഡ് കാലത്ത് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മുഹ്സീന മഹമൂദ്. പാപ്പിനിശ്ശേരി ഹാജി റോഡിലെ മുഹ്സീന മൻസിലിൽ പ്രവാസിയായ മുഹമൂദിെൻറയും ജെർബീസ് മുഹമ്മദിെൻറയും മൂത്ത മകളാണ് ഇൗ മിടുക്കി.പ്ലസ് ടുവിൽ ഉന്നതവിജയം നേടി കോളജ് വിദ്യാഭ്യാസത്തിനുള്ള അപേക്ഷയും നൽകി വീട്ടിലിരുന്ന് മടുത്തപ്പോഴാണ് മുഹ്സീന കാലിഗ്രഫിയിലേക്ക് തിരിഞ്ഞത്. ചിത്രരചനയിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുള്ള മുഹ്സീനക്ക് കാലിഗ്രഫി എളുപ്പം വഴങ്ങി.
വിഷയം കൂടുതൽ പഠിക്കാൻ യുട്യൂബിെനയും ആശ്രയിച്ചു. ഉപ്പാപ്പയായ മജീദ് ആവശ്യമായ പ്രോത്സാഹനവുമായി കൂടെനിന്നു. ആദ്യ രചന അദ്ദേഹത്തിന് സമർപ്പിച്ചു. പിന്നെ പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരെഴുതി നൽകി. എഴുതിക്കിട്ടിയവരിൽനിന്ന് പ്രോത്സാഹനം മാത്രമല്ല, പലരും സാമ്പത്തികമായും സഹായിച്ചു.
കാലിഗ്രഫി ഉപതൊഴിലായി സ്വീകരിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് മുഹ്സീന. ചിത്രരചനയിൽ സ്കൂളിൽ നിന്നും ലഭിച്ച അംഗീകാരത്തിനുപുറമെ കോവിഡിനെക്കുറിച്ച് എസ്.കെ.എസ്.എസ്.എഫിെൻറ നേതൃത്വത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ മുഹ്സീന ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. അനുജൻ മുഫീദ് മഹമൂദിനെയും കാലിഗ്രഫി പഠിപ്പിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.