ദുബൈ: ഓൾ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയിൽ (എം.ഡി.എസ്) പ്രവാസ ലോകത്ത് റാങ്കിൻ തിളക്കം. ഷാർജയിൽ താമസിക്കുന്ന ഡോ. സഅദ സുലൈമാനാണ് നീറ്റ് പി.ജിയിൽ രണ്ടാം റാങ്ക് നേടിയത്. എയിംസ് എൻട്രൻസിൽ 35ാം റാങ്കും എയിംസ് ഒ.ബി.സിയിൽ പത്താം റാങ്കും സഅദ സ്വന്തമാക്കി. രണ്ടര വയസുള്ള മകളെ പരിചരിക്കുന്നതിനൊപ്പം ഒരു വർഷമായി നടത്തിയ കഠിന പരിശ്രമത്തിന്‍റെ ഫലമായാണ് സഅദ റാങ്കോടെ പാസായത്.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ സഅദ 2018ൽ പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബി.ഡി.എസ് പൂർത്തിയാക്കിയത്. നേരത്തെ ദുബൈയിലായിരുന്ന ഇവർ കഴിഞ്ഞ വർഷം പഠനത്തിനായി നാട്ടിൽ പോയിരുന്നു. ഈ മാസം ആദ്യം നടന്ന പരീക്ഷക്ക് ശേഷം വീണ്ടും ദുബൈയിൽ ഭർത്താവും എജുൈഗ്ലഡർ ജനറൽ മാനേജറുമായ ടി.സി. അഹമ്മദലിയുടെ അടുക്കലേക്ക് മടങ്ങിയെത്തിയപ്പോഴാണ് റാങ്കിന്‍റെ സന്തോഷവും എത്തുന്നത്.
നാട്ടിൽ വിവിധ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. പരീക്ഷ അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും എയിംസിലോ മറ്റ് ഏതെങ്കിലും മികച്ച സ്ഥാപനത്തിലോ തുടർ പഠനം നടത്തണമെന്നാണ് ആഗ്രഹമെന്നും സഅദ പറയുന്നു. വി.പി.എം സുലൈമാൻ-റാബിയ ദമ്പതികളുടെ മകളാണ്. മകൾ: അർവാ അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.