നാട്ടിലെ കുട്ടികൾക്കുപോലും കിട്ടാക്കനിയാണ് കതിരിട്ട പാടവും പുഞ്ചപ്പാട്ടിൻ നറുമണവും. ദാവണി ചുറ്റി വെള്ളി കൊലുസിട്ട് പാടവരമ്പത്ത് കൂടെ പാടിനടക്കാനുള്ള പൂതി മനസ്സിൽ പെരുകുന്ന കുട്ടിക്കാലങ്ങൾ നാടിന് പോലും നഷ്ടമാകുകയാണ്. ഗ്രാമങ്ങളിൽനിന്ന് പാടങ്ങളും അപ്രത്യക്ഷമാകുന്നു.
ഷാർജ മൻസൂറയിലെ പാടത്ത് പാട്ടുപാടി നൃത്തമാടി പാറിപ്പറന്നു നടക്കുന്ന ഒരു മിടുക്കിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. ഷാർജയിൽ കൃഷി ചെയ്ത് ലിംക ബുക് ഓഫ് റെക്കോഡ്സിൽ രണ്ടുതവണയും ഗിന്നസ് വേൾഡ് റെക്കോഡിൽ ഒരു തവണയും ഇടംപിടിച്ച ഗുരുവായൂർ സ്വദേശി സുധീഷിെൻറയും രാഖി സുധീഷിെൻറയും മകൾ ശ്രദ്ധയാണ് ലോക മലയാളികളുടെ മനസ്സിൽ ഗ്രാമീണ മധുരമുള്ള ലഡു പൊട്ടിച്ചത്. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ജ്യോതി നെല്ലിെൻറ കതിരുകൾ പൊന്നണിഞ്ഞുനിൽക്കുന്ന പാടത്ത് 'മിഥുനം' എന്ന സിനിമയിലെ 'ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ' എന്ന പാട്ടിനാണ് ശ്രദ്ധ നൂപുരം ചാർത്തിയത്.
മൻസൂറയിലെ ഒരു വില്ലയെയും അതിനോടു ചേർന്ന വളപ്പിനെയും തനി നാടൻ കേരളമാക്കി മാറ്റാൻ സുധീഷിന് വലിയ പിന്തുണയാണ് മകനും മകളും ഭാര്യയും നൽകിയത്. കേരളത്തിലെ ഓരോ ആഘോഷവും ഈ പാടവക്കത്തും പച്ചക്കറി തോട്ടത്തിലും വെച്ചാണ് കുടുംബം ആഘോഷിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.