കോട്ടയം: കൈയിലിരുന്ന ജോലിയും കളഞ്ഞ് സ്മിത കെ. മറ്റത്തിൽ ഒരു മുൻപരിചയവുമില്ലാതെ ബിസിനസിലേക്കിറങ്ങുേമ്പാൾ വീട്ടുകാർക്ക് ആശങ്കകേളറെയായിരുന്നു. എന്നാൽ, സ്മിതക്ക് സംശയമേതുമുണ്ടായിരുന്നില്ല. മനസ്സ് പറഞ്ഞതിനൊപ്പമാണ് അവർ സഞ്ചരിച്ചത്. വർഷങ്ങൾക്കിപ്പുറം നിരവധി ഉപഭോക്താക്കളുള്ള സംരംഭകയാണ് മണർകാട് കൊച്ചുതുണ്ടിയിൽ വീട്ടിൽ സ്മിത.
മധുര കാമരാജ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എയും കേരള പ്രസ് അക്കാദമിയിൽനിന്ന് പബ്ലിക് റിലേഷനിൽ പി.ജി ഡിപ്ലോമയുമെടുത്ത സ്മിതക്ക് സംരംഭകയാവാനായിരുന്നു താൽപര്യം. എന്നാൽ, സാഹചര്യങ്ങൾ അനുവദിച്ചില്ല. 11 വർഷം സി.സി.എസ് ടെക്നോളജീസിൽ സീനിയർ എക്സിക്യൂട്ടിവ് ആയിരുന്നു. രണ്ടുവർഷം ഹോട്ടൽ മേഖലയിൽ െഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടിവായും ഒരുവർഷം വൊക്കേഷനൽ ഇൻസ്ട്രക്ടറായും ജോലിചെയ്തു. തുടർന്നാണ് ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങാൻ തീരുമാനിച്ചത്.
അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം. വെളിച്ചെണ്ണ നിർമാണമായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ, ചെറിയ തോതിൽ ആരംഭിച്ചാൽ അത് ലാഭകരമാവിെല്ലന്ന് വ്യക്തമായതോടെ വെന്ത വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞു. മക്കൾക്കായി വീട്ടിൽതന്നെ പരമ്പരാഗത രീതിയിൽ വെന്ത വെളിച്ചെണ്ണ തയാറാക്കുന്നതിനാൽ അതിെൻറ ഗുണങ്ങൾ അറിയാമായിരുന്നു.
അങ്ങനെ 2018ൽ തേങ്ങ ചിരകുന്ന മെഷീൻ, കോക്കനട്ട് മിൽക്ക് എക്സോസ്റ്റർ, റോസ്റ്റർ എന്നിവ വാങ്ങി 'മാറ്റ്സ്' എന്ന പേരിൽ സംരംഭം തുടങ്ങി. മാർക്കറ്റിങ് ആണ് ആദ്യം പ്രശ്നമായത്. കടകളിൽ കൊടുക്കാമെന്നുവെച്ചാൽ പണം പിന്നെയേ കിട്ടൂ. അപ്പോൾ സ്വയം ഉപഭോക്താക്കളെ കണ്ടെത്താനായി ശ്രമം. സ്വന്തമായി കട തുടങ്ങി. വീടിനോടു ചേർന്ന് യൂനിറ്റും ആരംഭിച്ചു. മെല്ലെ കറിപൗഡർ, മുളകുപൊടി, അച്ചാറുകൾ, ചിപ്സ് എന്നിവയിലേക്ക് കടന്നു.
സ്മിതയുണ്ടാക്കുന്ന ഉൽപന്നങ്ങൾ വാങ്ങി സ്വന്തം ലേബലിൽ വിൽക്കുന്നവരുമുണ്ട്. പ്രിസർവേറ്റിവില്ലാത്ത ഉൽപന്നങ്ങളാണ് സ്മിത ഉറപ്പുനൽകുന്നത്. ബീഫ് അച്ചാറും കക്കയിറച്ചി അച്ചാറുമാണ് ഇവിടത്തെ സൂപ്പർ ഹിറ്റ്. കോവിഡ് സമയത്ത് കട പൂട്ടേണ്ടിവന്നു. അപ്പോഴും ആവശ്യക്കാർക്ക് കുറവുണ്ടായില്ല. അതോടെ വീട്ടിൽതന്നെ വിൽപന തുടങ്ങി.
രണ്ട് ജോലിക്കാരുമുണ്ട്. വെന്ത വെളിച്ചെണ്ണയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെയും ചിരട്ട ഉൽപന്നങ്ങളുടെയും നിർമാണം തുടങ്ങാനാണ് അടുത്ത പദ്ധതി. ഭർത്താവ് ബിനു കെ. ജേക്കബ് മണർകാട് സ്റ്റേഷനിലെ എസ്.ഐ ആണ്. വിദ്യാർഥികളായ ബിയോൺസ് ജേക്കബ് ബിനു, ഇവോൺ കോര ബിനു എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.