വളാഞ്ചേരി: കാനഡയിൽനിന്ന് രമ്യ വായിക്കുന്ന പ്രധാന വാർത്തകൾക്കായി ദിവസവും കാതോർത്തിതിരിക്കുന്നത് നിരവധി വിദ്യാർഥികൾ. എടയൂർ സ്വദേശിനിയും കാനഡയിൽ ബാങ്കിൽ ഐ.ടി ഓഫിസറായി ജോലി ചെയ്യുന്ന രമ്യ പ്രഭാകരന്‍റെ 'ന്യൂസ് ഹെഡ്ലൈൻസി'ന് ഈ വനിത ദിനത്തിൽ രണ്ടുവർഷം പൂർത്തിയാവുകയാണ്. കുട്ടികൾക്കും അധ്യാപകർക്കും തൊഴിലന്വേഷകർക്കും ഏറെ പ്രയോജനപ്രദമാണ്. രമ്യയുടെ വാർത്ത വായന.
കഴിഞ്ഞ 730 ദിനങ്ങളിൽ ഒരുദിവസം പോലും വാർത്ത വായന മുടങ്ങിയിട്ടില്ല. നടുവട്ടം ഗവ. ജനത സ്കൂളിലെ ഹയർ സെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപകനും വളാഞ്ചേരി ഒയിസ്ക ചാപ്റ്റർ പ്രസിഡൻറുമായ കെ. ശ്രീകാന്താണ് വാർത്തകൾ തയാറാക്കുന്നത്. തയാറാക്കുന്ന വാർത്തകൾ രമ്യക്ക് അയച്ചുകൊടുക്കും. ഈ വാർത്തകളാണ് രമ്യ വായിക്കുന്നത്.
വളാഞ്ചേരി റിപ്പോർട്ടർ വാട്സ്ആപ് ഗ്രൂപ്പുകൾക്കും ഒയിസ്ക ഇൻറർനാഷനലിനും വേണ്ടിയാണ് 'ന്യൂസ് ഹെഡ് ലൈൻസ്' തുടങ്ങിയതെങ്കിലും ഇന്ന് നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിൽ വാർത്ത വായന ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഫേസ് ബുക്ക് പേജും നിലവിലുണ്ട്. പി.എസ്. പ്രഭാകരൻ നായരുടെയും കമ്മങ്ങാട്ട് ഗൗരിക്കുട്ടി ടീച്ചറുടെയും മകളാണ് രമ്യ. ഭർത്താവ്: അനീഷ്. മകൾ: ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ഇഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.