അങ്കമാലി: അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി പള്ളിപ്പാട്ട് ജോര്‍ജിെൻറ ഭാര്യയാണ് റിട്ട. ഹെഡ്മിസ്ട്രസായ മേരി. ജോര്‍ജ്-മേരി ദമ്പതികള്‍ക്ക് അഞ്ച് പെണ്മക്കൾ. പൊതുജീവിതത്തിെൻറ വ്യത്യസ്തമായ പ്രകാശപൂരിതമായ ചരിത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്. അങ്കമാലി നഗരസഭയില്‍ രണ്ട് പതിറ്റാണ്ട് കൗണ്‍സിലറായിരുന്നു ജോര്‍ജ്.
പട്ടണത്തിെൻറ ഹൃദയഭാഗത്തായിരുന്നു താമസം. ഇവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്ന് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ്. പറവൂര്‍ വടക്കേക്കര തേലപ്പിള്ളി കുടുംബാംഗമാണ് മേരി ജോര്‍ജ്. വേങ്ങൂര്‍ ജെ.ബി സ്കൂളില്‍ 25 വര്‍ഷം ടീച്ചറായും മേയ്ക്കാട് ഗവ. എല്‍.പി സ്കൂളില്‍ എട്ടു വര്‍ഷം ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിച്ച ശേഷമാണ് മേരി വിരമിച്ചത്. പൊതുജന സേവനരംഗത്ത് പിതാവിെൻറ അതേ പാത പിന്തുടരുകയാണ് ഇളയമകള്‍ റീത്ത പോള്‍.
അങ്കമാലി ടി.ബി ജങ്ഷനു സമീപം താമസിക്കുന്ന നേവല്‍ബേസില്‍നിന്ന് ജൂനിയര്‍ ഡിസൈനിങ് ഓഫിസറായി വിരമിച്ച പോളിെൻറ ഭാര്യയാണ് റീത്ത. പിതാവിനെപ്പോലെ 20 വര്‍ഷം തുടര്‍ച്ചയായി അങ്കമാലി നഗരസഭയില്‍ കൗണ്‍സിലര്‍ പദവി അലങ്കരിച്ച റീത്ത ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. ഇനി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുക നഗരസഭ ഉപാധ്യക്ഷയായിട്ടാണ്. അമ്മ മേരിയെപ്പോലെ അധ്യാപികവൃത്തിയുടെ പാത പിന്തുടര്ന്നത് മൂന്നാമത്തെ മകള്‍ മോളിയാണ്. അങ്കമാലി സെൻറ് മേരീസ് സ്കൂളില്‍ ടീച്ചറായി വിരമിച്ച മോളി അങ്കമാലി 'മരിയ ബുക്ക് സ്റ്റാള്‍' ഉടമ ക്ലീറ്റസിെൻറ ഭാര്യയാണ്. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയും സ്വകാര്യ കമ്പനിയില്‍നിന്ന് ജനറല്‍ മാനേജറുമായി വിരമിച്ച പോളിെൻറ ഭാര്യ ജെസിയാണ് മേരിയുടെ രണ്ടാമത്തെ മകള്‍.
സ്വകാര്യ കമ്പനിയില്‍ ടൈപിസ്റ്റായിരുന്നു ജെസി. അതേസമയം, മൂത്തമകള്‍ ലൂസിയും മൂന്നാമത്തെ മകള്‍ ലാലിയും വീട്ടമ്മയുടെ വിശേഷഗുണങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കാത്തലിക് സിറിയന്‍ ബാങ്കില്‍നിന്ന് വിരമിച്ച ജോസഫാണ് ലൂസിയുടെ ഭര്‍ത്താവ്. വരാപ്പുഴയില്‍ ബിസിനസുകാരനായ ടോമിയുടെ ഭാര്യയാണ് ലാലി. പിതാവിെൻറ വേർപാടിനുശേഷം അഞ്ച് പെണ്മക്കളും കുടുംബാംഗങ്ങളും എല്ലാ വര്‍ഷവും ഒക്ടോബര്‍ 26ന് അങ്കമാലിയിലെ തറവാട്ടുവീട്ടില്‍ ഒത്തുകൂടി മേരിയുടെ ജന്മദിനാഘോഷത്തില് പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.