ടങ്​ ട്വിസ്​റ്റര്‍ റെക്കോഡ് നേടി രീഷ്മ മബനീഷ്

നാക്കുളുക്കുന്ന വാചകം 30 സെക്കൻഡുകൊണ്ട് 29 തവണ ഉരുവിട്ട് റെക്കോഡ്​ നേടി രീഷ്മ മബനീഷ്. നൂലുവള്ളി ചിന്നങ്ങത്ത് വീട്ടില്‍ മബനീഷി​െൻറ ഭാര്യയായ 32കാരി നാവി​െൻറ ചടുലതയിലൂടെ ബെസ്​റ്റ്​ ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലാണ്​ ഇടംനേടിയത്. 'പീറ്റര്‍ പൈപ്പര്‍ പിക്ക്ഡ് എ പംപ്കിന്‍' എന്ന ടങ്​ ട്വിസ്​റ്റര്‍ വാചകം 30 സെക്കൻഡുകൊണ്ട് 29 തവണ തെറ്റുകൂടാതെ പറഞ്ഞാണ് രീഷ്മ നേട്ടം കൈവരിച്ചത്.

നാക്കുളുക്കി വാക്കുകള്‍ വേഗത്തില്‍ ഉരുവിടുന്നതില്‍ വൈഭവമുള്ള രീഷ്മ മികച്ച ഗായിക കൂടിയാണ്. ഇരിങ്ങാലക്കുട പുല്ലൂരാണ് സ്വദേശം. ബി.എഡ് ബിരുദമുള്ള ഇവര്‍ ലൈം ലൈറ്റ് ഓണ്‍ ചാനലില്‍ ന്യൂസ് റീഡറാണ്. യു.കെ.ജി വിദ്യാര്‍ഥിനിയായ ഋതുനന്ദയാണ് മകള്‍.

ചൊവ്വാഴ്ച ചെമ്പൂച്ചിറയില്‍ നടന്ന ചടങ്ങില്‍ ബെസ്​റ്റ്​ ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് രീഷ്മക്ക് സമ്മാനിച്ചു. ബെസ്​റ്റ്​​ ഓഫ് ഇന്ത്യ മാര്‍ക്കറ്റിങ്​ മാനേജര്‍ പീറ്റര്‍ കിങ്ങാണ് പുരസ്‌കാരം സമ്മാനിച്ചത്. മണി ചിന്നങ്ങത്ത്, ശ്രീധരന്‍ കളരിക്കല്‍, ചന്ദ്രന്‍ മുണ്ടക്കല്‍, ചന്ദ്രന്‍ പാണ്ടാരി, മബനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.