ജിദ്ദ: സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചവരെ സ്വീകരിക്കുന്നതിനിടെ ഒരു കുഞ്ഞിനെ സ്വന്തം കുഞ്ഞിനെയെന്ന പോലെ വാരിയെടുത്ത് വാത്സല്യം ചൊരിയുന്ന സൗദി വനിത സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം ആളുകളുടെ മനം കവർന്നു. മാനവികതയുടെയും മാനുഷിക ഐക്യത്തിെൻറയും ഏറ്റവും ഉയർന്ന അർഥങ്ങളെ പ്രതിനിധീകരിക്കുന്ന കാഴ്ചയാണതെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് പോർട്ട് സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെയും വഹിച്ചെത്തിയ സൗദി കപ്പലിലുള്ളവരെ സ്വീകരിക്കുന്നതിനിടെയാണ് ഇൗ വേറിട്ട കാഴ്ചയുണ്ടായത്. ഉറങ്ങുന്ന കുഞ്ഞിനെ തെൻറ കൈകൾക്കിടയിൽ ചുമന്നു നിൽക്കുന്ന സൈനികോദ്യോഗസ്ഥയുടെ ചിത്രം സൗദി പ്രസ് ഏജൻസിയാണ് പുറത്തുവിട്ടത്. പിന്നീടത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. കുറഞ്ഞ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ അത് തരംഗം തീർത്തു.
ഈ മനുഷ്യത്വപരമായ പ്രവർത്തനം നൂറുകണക്കിന് ലൈക്കുകളും ഷെയറുകളും നേടി. വലിയ പ്രശംസയും ലഭിച്ചു. സുഡാനിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുന്നതിന് സൗദി ഭരണകൂടവും നേവൽ ഫോഴ്സും നടത്തുന്ന ശ്രമങ്ങളെ വിവിധ രാഷ്ട്ര നേതാക്കളും നയതന്ത്രജ്ഞരും നേരത്തെ പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.