സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ഖു​ർ​ആ​ൻ ഷ​ഹ​ന​മോ​ൾ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

സ്വന്തം കൈപ്പടയിൽ എഴുതിയ ഖുർആനുമായി ഷഹന മോൾ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ

താനൂർ: ഒമ്പതുമാസം കൊണ്ട് ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതി വാർത്തകളിലിടം പിടിച്ച താനൂർ എടക്കടപ്പുറത്തെ ഷഹനമോൾ താൻ എഴുതി പൂർത്തിയാക്കിയ വിശുദ്ധ ഗ്രന്ഥവുമായി പാണക്കാട്ടെത്തി.തന്റെ കൈപ്പടയിൽ പകർത്തിയ ഖുർആൻ പാണക്കാട് തങ്ങൾക്ക് സമർപ്പിക്കണമെന്നത് ഷഹനമോളുടെ ആഗ്രഹമായിരുന്നു.

ഇന്നലെ രാവിലെയാണ് ഭർത്താവിനോടും നാട്ടിലെ പ്രമുഖരോടുമൊപ്പം ഷഹന പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ആഗ്രഹം നിറവേറ്റിയ സംതൃപ്തിയിലാണ് ഷഹനമോൾ.

ഷഹനമോൾ എഴുതിയ ഖുർആൻ സ്വീകരിച്ച സാദിഖലി തങ്ങൾ സ്നേഹസമ്മാനം നൽകുകയും ചെയ്തു. ഇനി രണ്ടുമാസം കൊണ്ട് ഖുർആന്റെ മുപ്പത് അധ്യായങ്ങളും എഴുതി പൂർത്തിയാക്കണം എന്നാണ് ഷഹനയുടെ ആഗ്രഹം.താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളജിലെ ഖുതുബുഖാനയിലേക്ക് ഖുർആൻ നൽകാനാണ് ഷഹന ആഗ്രഹിക്കുന്നത്.

പാണക്കാട് നടന്ന ചടങ്ങിൽ എടക്കടപ്പുറം മഹല്ല് ഖതീബ് ഹൈദരലി റഹ്മാനി, കെ. സലാം, ഷഹനയുടെ ഭർത്താവ് അഫ്സൽ, ബാസിത് ഹുദവി, നഗരസഭ കൗൺസിലർ സി.പി. നജ്മത്ത്, ഇ. സാദിഖലി, പി.പി. അഫ്സൽ, കെ.വി. മനാഫ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Shahnamol at Sadiqali Shihab residence with the Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.