അമ്പലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് ഉപജീവനം തേടി നാട്ടിലെത്തിയ കുടുംബത്തിലെ മകളായ അനിത എസ്. ആറ് എ പ്ലസോടുകൂടി സുവർണ വിജയം നേടി. തമിഴ്നാട് സ്വദേശി പരേതനായ മാരിയപ്പെൻറയും തിലകയുടെയും മകളാണ്. കഴിഞ്ഞ വർഷം അനിത പരീക്ഷ എഴുതി നൽകിയ പത്താം ക്ലാസിൽ പഠിക്കുന്ന വൈകല്യമുള്ള കുട്ടിക്ക് 80 ശതമാനം മാർക്ക് വാങ്ങാനായി.
ആലുവ സെന്‍റ് ഫ്രാൻസിസ് ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മറ്റൊരു കുട്ടിക്കായി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ആക്രി സാധനങ്ങൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന മാതാപിതാക്കളിൽനിന്ന് അനിത, സഹോദരങ്ങളായ അനു, മാധവൻ എന്നിവരെ ആലുവ ജനസേവ ശിശുഭവനിൽ പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളിയാണ് പഠനത്തിന് എത്തിച്ചത്.
മാരിയപ്പെൻറ മരണശേഷം സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തിെൻറ സഹായത്തോടുകൂടി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മൂന്ന് സെന്‍റ് സ്ഥലം വാങ്ങി ജോയി ആലുക്കാസിെൻറ സഹായത്തോടുകൂടി വീട് നിർമിച്ച് നൽകി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ കേരള ഹൗസ് എന്ന പേരിട്ട വീട്ടിൽ താമസിക്കവേ മൂത്ത മകൾ മാസാണി രണ്ടുവർഷം മുമ്പ് വൃക്കസംബന്ധമായ അസുഖം മൂലം മരണപ്പെട്ടു. സഹോദരങ്ങളായ അനു പ്ലസ് ടുവിനും മാധവൻ പത്താം ക്ലാസിലും പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.