പ്രാരാബ്ദങ്ങളും വിധിയുടെ പരീക്ഷണവും അവശതയിലാഴ്ത്തിയെങ്കിലും തളരാത്ത മനസുമായി രുഗ്മണി. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ കള്ളികുന്ന് വരമ്പനകത്ത് രുഗ്മണി (54) ആണ് പരാശ്രയത്തിന് കാത്തുനില്‍ക്കാതെ കഠിന അദ്ധ്വാനത്തിലൂടെ കഷ്ടത നീക്കുന്നത്.
ഏകദേശം 25 വയസുവരെ കളിയും ചിരിയും പഠനവുമൊക്കെയായി കഴിയവെയാണ് വിധി തളര്‍ച്ചയുടെ രൂപത്തില്‍ രുഗ്മണിയെ തേടിയെത്തിയത്. അരക്കുചുവടെ പൂര്‍ണമായും തളര്‍ന്നതോടെ കിടപ്പിലായി. എന്നാല്‍, തോറ്റു കൊടുക്കാനുള്ള മനസ് ഇല്ലാത്തതിനാല്‍ നേരത്തെ പഠിച്ചെടുത്ത തുന്നല്‍ ജോലിയില്‍ മുഴുകി.
കുട്ടികള്‍ക്ക് തുന്നല്‍ പഠിപ്പിക്കാനും സമയം കണ്ടെത്തി അതിലൂടെ ജീവിത വരുമാനം കണ്ടെത്താനും ശ്രമിച്ചു. രുഗ്മണിയുടെ അവസ്ഥ കണ്ടുതന്നെ ഒരാള്‍ വിവാഹം കഴിക്കുകയും അതിലൊരു മകളുണ്ട് ആശ. അടുത്തിടെ വീണ് നട്ടെല്ല് പൊട്ടിയെങ്കിലും ഇപ്പോള്‍ ശരിയായി വരുന്നുണ്ട്.
പരിജയത്തിലുള്ളവരെല്ലാം രുഗ്മണിയുടെ വശമാണ് തുന്നാനുള്ളവ കൊടുക്കുന്നത്. അഷ്ടിക്കുള്ള വക കണ്ടെത്തേണ്ടതിനാല്‍ അവശതയിലും തുന്നല്‍ തൊഴില്‍ തന്നെയാണ് പട്ടിണി മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.