പെരുമ്പിലാവ്: സൗത്ത് ഇന്ത്യ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിലാണ് ഡോ. സജീന ഷൂക്കൂർ മാറ്റുരച്ചത്.
മകനും പങ്കെടുത്തു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. മകൻ ഷൊർണൂർ വിഷ്ണു കോളജിലെ ബി.എ.എം.എസ് വിദ്യാർഥി അഹ്സനും മത്സരാർഥിയായിരുന്നു. ഇരുപത് വർഷമായി ബ്ലാക്ക് ബെൽറ്റ് നേടിയ വനിത പ്രിൻസിപ്പൽ എന്ന അപൂർവതയും സജീനക്കുണ്ട്.
പങ്കെടുത്തവരിൽ സീനിയർ അംഗം ഡോ. സജീനയായിരുന്നു. ഇവരുടെ പരിശീലകൻ ഭർത്താവും എൻ.ഐ.എസ് കോച്ചുമായ ഡോ. കെ.എം. ഇക്ബാലായിരുന്നു. കേരള സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. സജിന ഷുക്കൂറിന്റെ പി.എച്ച്ഡി പ്രബന്ധത്തിന്റെ വിഷയം തന്നെ ‘ആയോധന കലകളുടെ വിശിഷ്യാ കരാട്ടെയുടെ പങ്ക് ഭാഷാശേഷി വർധിപ്പിക്കുന്നതിൽ’ എന്നുള്ളതായിരുന്നു.
വിവാഹത്തിനു ശേഷം ഭർത്താവിന്റെ പിന്തുണയോടെയാണ് ഡോ. സജീന കരാട്ടെയിൽ സജീവമായി ബ്ലാക്ക് ബെൽറ്റ് നേടിയത്. മൂന്ന് പേരും ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ കുടുംബവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.