യു.എ.ഇയിലെ ഏറ്റവും വിലപിടിപ്പുള്ള, ഏറ്റവും കൂടുതൽ ഫോളവേഴ്സ് ഉള്ള ടിക്ടോക്കറാണ് ജുമാന ഖാൻ. കേരളത്തിലെ കണ്ണൂരിൽ നിന്നുള്ള ഇവർ ജനിച്ചതും വളർന്നതും യു.എ.ഇയിലാണ്. ഇടക്ക് വാർത്തകളിൽ നിറയുന്ന ജുമാന ഖാെൻറ ടിക്ടോക് ഫോളോവേഴ്സിെൻറ എണ്ണം ഒരുകോടിയിലേക്ക് കടക്കുകയാണ്.
നിലവിൽ 91ലക്ഷത്തിലേറെ ആരാധകരെ സമ്പാദിച്ച് ഇമാറാത്തിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമെന്ന പദവിയിൽ തുടരുകയാണിവർ. ഇവരുടെ ഭർത്താവ് തൃശൂർ സ്വദേശിയായ അജ്മൽ ഖാനും ടിക്ടോക്കറാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഷാരൂഖ് ഖാെൻറ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. അതിന് ശേഷം ബുർജ് ഖലീഫയിൽ ചിത്രം തെളിഞ്ഞ താരമാണ് ജുമാന. 150ലേറെ രാജ്യങ്ങളിൽ ഫോളോവേഴ്സുണ്ട്. ആരാധകരിൽ മിക്കവർക്കും ഇവർ മലയാളിയാണെന്ന് അറിയില്ലെന്നതാണ് സത്യം.
ചിത്രം കണ്ട് ചിലർ ഇവർ ഉത്തരേന്ത്യക്കാരിയെന്ന് വിശ്വസിക്കുേമ്പാൾ മറ്റു ചിലർ തങ്ങളുടെ പ്രിയതാരം പാകിസ്താനിയാണെന്ന് തർക്കിക്കുന്നു. പേരിലെ ഖാൻ ഈ വിശ്വാസത്തിനും തർക്കത്തിനും ബലം പകരുന്നു. എന്നാൽ ഭർത്താവിെൻറ പേരിൽ നിന്നാണ് ജുമാനക്ക് 'ഖാൻ' കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.