പയ്യന്നൂർ: വിഷമഴ പെയ്ത കാസർകോടൻ ഗ്രാമങ്ങളുടെ ജീവിത ദുഖത്തിന്റെ ആഴം പകർന്നാടി കാവ്യ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ 'വർണ്ണപ്പകിട്ട് 22' ലാണ് ജീവിതനിറം നഷ്ടമായ എൻഡോസൾഫാൻ ഇരകളെ ആവിഷ്കരിച്ച് പയ്യന്നൂർ സ്വദേശിയായ കാവ്യ ഒന്നാമതെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വന്തം ഐഡൻറിറ്റിയിൽ വോട്ടു ചെയ്ത കാവ്യ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അതുവരെ മറ്റൊരാളായി വോട്ടുരേഖപ്പെടുത്തിയ കാവ്യ സ്വന്തം ഐഡൻറിറ്റിയിൽ വോട്ടു രേഖപ്പെടുത്താൻ കാരണമായത് ട്രാൻസ് ജെൻഡർ എന്ന് രേഖകളിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായതോടെയാണ്.
പയ്യന്നൂരിൽ വാടക വീട്ടിലാണ് അമ്മ കമലാക്ഷിയോടൊപ്പമാണ് കാവ്യയുടെ താമസം. വിവിധ ട്രാൻസ്ജെൻഡർ സംഘടനകളിലും പൊതു പ്രവർത്തനത്തിലും സജീവമാണ് കാവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.