നെടുമ്പാശ്ശേരി: വനിതദിനത്തിൽ വിമാനത്തിെൻറ പൂർണ നിയന്ത്രണവും ഏറ്റെടുത്ത് വനിത ജീവനക്കാർ. എയർ ഇന്ത്യ എക്സ്പ്രസാണ് പൂർണമായും വനിത ജീവനക്കാർ മാത്രമുള്ള നാല് സർവിസുകൾ നടത്തിയത്.
കൊച്ചി-ദോഹ-കൊച്ചി സെക്ടറിൽ ക്യാപ്റ്റൻ അഞ്ചൽ സഹാനിയും ഫസ്റ്റ് ഓഫിസർ സൃഷ്ടി പ്രിയദർശിനിയുമാണ് വിമാനം പറത്തിയത്. കെ.എ. ഷമീറ, മരിയ സേവ്യർ, പി.എസ്. അശ്വിനി, പി.വി. അനുപ്രിയ എന്നിവരായിരുന്നു കാബിൻ ജീവനക്കാർ.
തിരുച്ചിറപ്പള്ളി-ദുബൈ-തിരുച്ചിറപ്പള്ളി, ഡൽഹി-ദുബൈ-വരാണസി, കണ്ണൂർ-ദുബൈ-ലക്നൗ സർവിസുകളിലും വനിത ജീവനക്കാർ മാത്രമായിരുന്നു.കൊച്ചിയിൽ എയർഇന്ത്യ /എക്സ്പ്രസിലെ വനിത ജീവനക്കാർക്ക് കായൽയാത്രയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.