കൊച്ചി: എല്‍.ഇ.ഡി ബള്‍ബുകള്‍ കേടായാല്‍ ഇനി വലിച്ചെറിയേണ്ട. എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്രീം ലൈറ്റ് എല്‍.ഇ.ഡി ക്ലിനിക്കില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും കത്തിക്കാം. പുതിയ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണവും ഇവിടെയുണ്ട്. സ്വന്തം കാലില്‍ നില്ക്കാന് വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരായ അനിത പ്രമോദ്, ദീപ ബാബു, രാധാ വേണുഗോപാല്‍, സൗമ്യ രതീഷ്, പ്രമീള ഗിരീഷ് എന്നീ അഞ്ച് വനിതകളാണ് എല്‍.ഇ.ഡി ക്ലിനിക്കിന് ചുക്കാന്‍ പിടിക്കുന്നത്.
കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ നന്നാക്കുന്നതിന് 20 രൂപ മുതലാണ് ചാര്‍ജ് ഈടാക്കുന്നത്. എല്‍.ഇ.ഡി ട്യൂബ് ലൈറ്റ്, സീരിയല്‍ ബള്‍ബുകള്‍ എന്നിവയും ഇവിടെ നന്നാക്കും. കൂടാതെ ഒരു വര്‍ഷം ഗാരന്റിയുള്ള എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും യഥാക്രമം 100 രൂപ, 200 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.
നിര്‍മാണ യൂനിറ്റും ക്ലിനിക്കും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്ന് സംരംഭകരില്‍ ഒരാളായ അനിത പ്രമോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.