ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ ഒന്നാം സ്ഥാനം നേടി. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നേടി. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് നാലാമത്.
ടെയ്‌ലർ സ്വിഫ്റ്റാണ് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഞ്ചാം സ്ഥാനം നേടിയത്. ആദ്യ അഞ്ചിൽ ഇടം നേടുന്ന വിനോദരംഗത്തെ ആദ്യത്തെ വനിതയാണ് ടെയ്‍ലർ. 2022-ൽ 79-ാം സ്ഥാനത്തായിരുന്നു ലോകപ്രശസ്ത പോപ് ഗായിക. വൻ വിജയമായ ഇറാസ് ടൂറിന് ശേഷം ടെയ്‍ലറിന്റെ ആസ്തി 1.1 ബില്യൺ ഡോളറിലെത്തിയിരുന്നു. 2023-ൽ മീഡിയ & എന്റർടൈൻമെന്റ് മേഖലയിലെ ഏറ്റവും ശക്തയായ വനിതയായാണ് ടെയ്‌ലർ തിരഞ്ഞെടുക്കപ്പെട്ടത്.
സിവിഎസ് സിഇഒ കാരെൻ ലിഞ്ച്, സിറ്റി (citi) സിഇഒ ജെയ്ൻ ഫ്രേസർ, ഫഡലിറ്റി സിഇഒ അബിഗൈൽ ജോൺസൺ, ജനറൽ മോട്ടോർസ് സി.ഇ.ഒ മേരി ബെർറ, മെലിൻഡ ഗേറ്റ്സ് എന്നിവരാണ് ആറ് മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ
അതേസമയം, ഫോർബ്സ് ലിസ്റ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമുണ്ട്. പട്ടികയിൽ 32ാം സ്ഥാനമാണ് കേന്ദ്ര മന്ത്രിക്ക്. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (70), ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ (76) എന്നീ ഇന്ത്യൻ വനിതകളും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.