ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത മൂന്ന് ഗിന്നസ് റെക്കോഡുകൾ കൂടി തകർത്തു

അങ്കാറ: ഗിന്നസ് വേൾഡ് റെക്കോഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കുന്ന റുമേസ ഗെൽഗി മൂന്ന് റെക്കോഡുകൾ കൂടി തകർത്തു. ഇപ്പോൾ അഞ്ച് ലോക റെക്കോഡുകളാണ് ഈ തുർക്കി സ്വദേശി സ്വന്തം പേരിലാക്കിയത്.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ, (11.2 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ (വലത് കൈ 24.93 സെന്റീമീറ്റർ, ഇടത് കൈ 24.26 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമേറിയ മുതുക് (59.90 സെ.മീ) എന്നീ റെക്കോഡുകളാണ് തകർത്തത്.

2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേൾഡ് റെക്കോഡിന് ഉടമയാണ് റുമേസ ഗെൽഗി. 215.16 സെന്റീമീറ്റർ (7 അടി 0.7 ഇഞ്ച്) ആണ് ഉയരം. അഭിഭാഷകയും ഗവേഷകയും കൂടിയായ റുമേസ ഗെൽഗി, ഉയരക്കൂടുതൽ കാരണം വീൽചെയറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. വീൽചെയറില്ലാതെ കുറച്ചുദൂരം മാത്രമെ ഇവർക്ക് നടക്കാനാവൂ.

Tags:    
News Summary - World's Tallest Woman Breaks Three More Guinness World Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.