കടയ്ക്കൽ: 'പൊതുപ്രവർത്തകയായപ്പോഴും പാർലമെന്‍ററി രംഗത്ത് വരുമെന്ന് കരുതിയതേയില്ല, പക്ഷേ, മത്സരിക്കേണ്ടിവന്നു, കന്നി മത്സരത്തിൽ വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡന്‍റുമായി. മുഴുവൻ സമയ പൊതുപ്രവർത്തകയായി ജനോപകാര പ്രവർത്തനങ്ങൾ പലതും ചെയ്തു തുടങ്ങിയപ്പോൾ ജീവിതത്തിനുതന്നെ അർഥമുണ്ടായി.
' ജീവിതത്തിലെ നിർണായക മാറ്റത്തെക്കുറിച്ച് പറയുന്നത് ഇട്ടിവ പഞ്ചായത്ത് പ്രസിഡന്‍റ് സി. അമൃത. ജില്ലയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റാണ് തുടയന്നൂർ കാട്ടാമ്പള്ളി വാഴവിള വീട്ടിൽ അമൃത. ഡി.വൈ.എഫ്.ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടയന്നൂർ വാർഡിൽനിന്ന് മത്സരിക്കാൻ അമൃതക്ക് അവസരം ലഭിച്ചത്.
കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കുന്നതിനിടയിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരരംഗത്തിറങ്ങി. 54 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ 21 വാർഡുകളുള്ള ജില്ലയിലെതന്നെ വലിയ പഞ്ചായത്തുകളിലൊന്നിൽ പ്രസിഡന്‍റുമായി. ആഗ്രഹിക്കാതിരുന്നിട്ടും അങ്ങനെയൊരവസരം വന്നത് ജീവിതം മാറ്റി മറിച്ചെന്ന് അമൃത പറയുന്നു. സകല മേഖലയിൽനിന്നും പിന്തുണ കിട്ടുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്ത് മികച്ച ജനപ്രതിനിധിയാകണമെന്ന ആഗ്രഹത്തിലാണ് അമൃത. മാതാവ് ചന്ദ്രവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.