യും​ന അ​ജി​ൻ

യുംന ഇനി എ പ്ലസ് ഗായിക

മലപ്പുറം: സംഗീതത്തിൽ മാത്രമല്ല പഠനത്തിലും എ പ്ലസാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗായിക യുംന അജിൻ. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയാണ് തിരൂർ ഫാത്തിമമാത സ്കൂൾ വിദ്യാർഥിയായ യുംന കലാരംഗത്തെ മികവ് പഠനത്തിലും തെളിയിച്ചിരിക്കുന്നത്. നിരവധി സംഗീത റിയാലിറ്റി ഷോകളിലൂടെയും പ്രമുഖ പരിപാടികളിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയ ഗായികയാണ് യുംന.

പരീക്ഷയുടെ ഇടവേളയിലടക്കം സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന യുംന പഠനവും കലാജീവിതവും ഒരുപോലെ കൊണ്ടുപോവുകയാണ്. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും യുംന പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി 700ഓളം സ്റ്റേജ് ഷോകളിൽ ഇതിനകം യുംന പാടിയിട്ടുണ്ട്.

ഇന്ത്യൻ ഐഡൽ ജൂനിയറിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജൻ, ഗസൽ, സൂഫി, നാടൻപാട്ട് തുടങ്ങിയ സംഗീതശാഖകളിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ കഴിവ് തെളിച്ചതാണ് ഈ മിടുക്കി. നിലവിൽ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഖത്തറിലാണ് യുംന. പരപ്പനങ്ങാടി ചിറമംഗലത്താണ് കുടുംബം താമസിക്കുന്നത്.

Tags:    
News Summary - Yumna Ajin is now an A Plus singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.