മുൻ പാക് ക്രിക്കറ്റ് താരം ഇംറാൻ ഖാന് വിവാദങ്ങൾ പുത്തരിയല്ല. ക്രിക്കറ്റ് ജീവിതത്തിനുപുറത്തും രാഷ്ട്രീയത്തിലും ഖാൻ പല വിവാദങ്ങളെയും അതിജീവിച്ചിട്ടുമുണ്ട്. എന്നാൽ, രണ്ടാംഭാര്യയുടെ ആരോപണങ്ങൾ ഇംറാൻ ഖാനെ തീർത്തും അസ്വസ്ഥനാക്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആദ്യഭാര്യ ജെമിമ ഗോൾഡ് സ്മിത്ത് ആദ്യഭാര്യ റഹമിനെതിരെ ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഇംറാനെ നിശിതമായി വിമർശിച്ചുക്കൊണ്ട് വേർപിരിഞ്ഞ രണ്ടാംഭാര്യ റഹമിേൻറതായി പ്രചരിക്കുന്ന പുസ്തകമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ‘മാതാവ്, ഭാര്യ, മാധ്യമപ്രവർത്തക, പോരാളി’ എന്ന തലക്കെേട്ടാടെ പുറത്തിറങ്ങാനിരുന്ന ഓർമക്കുറിപ്പിന്റെ ൈകയെഴുത്തുപ്രതി ഒാൺലൈനിൽ ചോർന്നതായി പറയപ്പെടുന്നു. ഇതിൽ റഹം നിർദാക്ഷിണ്യം ഖാനെയും അദ്ദേഹത്തിെൻറ പാർട്ടിയായ തെഹ്രീകെ ഇൻസാഫിനെയും വിമർശിക്കുന്നുണ്ടത്രെ. ലൈംഗികാരോപണങ്ങളടക്കം നിരവധി പരാതികളാണ് റഹം മുൻ ഭർത്താവിനെതിരെ ഉന്നയിക്കുന്നത്. ഇംറാൻ സത്യസന്ധനോ സദ്വൃത്തനോ അല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ സംരക്ഷകനെന്ന നിലയിൽ പാർട്ടി നാസിർ ഖോസയെ അടുത്തിടെ നാമനിർദേശം ചെയ്തതിനെയും ഇവർ ചോദ്യം ചെയ്യുന്നുണ്ട്.
സ്ഥാനമാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇംറാന് വോട്ടു ചെയ്യണമോ എന്ന് പാകിസ്താനിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് റഹം ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ജൂലൈ 25ന് നടക്കാനിരിക്കുന്ന പാക് പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അജണ്ടയുടെ ഭാഗമാണ് റഹമിെൻറ പുസ്തകമെന്നാണ് വിമർശകർ പറയുന്നത്.
ഇതിനിടെയാണ് ഇംറാന്റെ ആദ്യഭാര്യ പുസ്തകം യൂണൈറ്റഡ് കിങ്ഡത്തിൽ പ്രസിദ്ധീകരിച്ചാൽ റഹമിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. തന്റെയും മക്കളുടേയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി 16 വയസ്സായ മകന്റെ പേരിലാണ് കേസ് നൽകുകയെന്നും ജെമിമ ഗോൾഡ് സ്മിത്ത് ട്വിറ്ററിലൂടെ അറിയിച്ചു.
ആദ്യ ഭാര്യയായ ജമൈമയുമായി വേർപിരിഞ്ഞതിനുശേഷം ടെലിവിഷൻ അവതാരകയായ റഹമിനെ 2015ൽ ആണ് ഇംറാൻ വിവാഹം ചെയ്യുന്നത്. പത്തു മാസം മാത്രമാണ് ആ ബന്ധം നീണ്ടത്. മൂന്നാം വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ഇംറാൻ നിഷേധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ പിങ്കി പീർ എന്ന ബുഷ്റയെ വിവാഹം ചെയ്തതായി ഇദ്ദേഹത്തിെൻറ വക്താവ് തന്നെ പുറത്തുവിട്ടു. ലളിതമായ ചടങ്ങിൽ ലാഹോറിൽവെച്ചായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ട് ഇദ്ദേഹത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.