മട്ടാഞ്ചേരിയിൽ പൊരുതി വീണ തൊഴിലാളി വർഗം

മട്ടാഞ്ചേരിയിൽ പൊരുതി വീണ തൊഴിലാളി വർഗത്തി​​​െൻറ പോരാട്ട ചരിത്രം ചതിയും വഞ്ചനയും നിറഞ്ഞതാണ്​. തോളോട്​ ​േതാൾ ചേർന്ന്​ നിന്ന്​ പൊരുതിയ സ്വന്തം വർഗത്തെ ഒരു വിഭാഗം നേതാക്കൾ ഒറ്റുകൊടുത്തത്​ പഴയ നാൽപത്​ വെള്ളിക്കാശിനായിരുന്നു. ഒറ്റുകൊടുത്ത്​ അവർ​ നേടിയത്​ ​െതാഴിലാളികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട ചാപ്പ സ​മ്പ്രദായമാണ്​. അവർ യൂനിയനുകളുണ്ടാക്കി പഴയ ചാപ്പ, യൂനിയൻ ആപ്പീസുകളിൽ നിന്ന്​ വിതരണം ചെയ്യാൻ തുടങ്ങി. അവർ പിന്നെ തുറമുഖത്തെ കിരീടം വെക്കാത്ത രാജാക്കന്മാരായി.

യഥാർഥ തൊഴിലാളി വർഗ നേതൃത്വം ഇൗ ചതിയെ അപലപിച്ചു. അവർ പോരാട്ടം തുടർന്നു. രക്​തപങ്കിലമായിരുന്നു ആ പോരാട്ടം. കാൽച്ചുവട്ടിലെ മണ്ണ്​ വല്ലാതെ ഒലിച്ചു​േപാകാൻ തുടങ്ങിയപ്പോൾ ഒറ്റുകാർ സമരത്തോട്​ ചേർന്ന്​ നിന്നു. ഒരു പിടി നേതാക്കളുടെ സ്വാർഥ മോഹം മട്ടാ​േഞ്ചരിയെ ചുവപ്പിച്ചപ്പോൾ...

പത്രപ്രവർത്തകനായ അബ്​ദുല്ല മട്ടാഞ്ചേരി ആ ചരിത്രം അനാവരണം ചെയ്യുന്നു. ‘അടയാളം’ എന്ന ചരിത്രാന്വേഷണ പുസ്​തകത്തിലൂടെ ലോക്​ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ​പ്രകാശനം ചെയ്യാൻ തയാറെടുത്ത്​ നിൽക്കുകയാണ്​ പ്രസാധകരായ ‘പ്രണതാ ബുക്​സ്​‘.

അന്നാണ് ആ തോക്കുകൾ തീ തുപ്പിയത്​​​. 1953 സപ്തംബർ 15ന്​. ആ വെടിയത്രയും മുഴങ്ങിയത്​ ഭരണകൂടത്തെ അട്ടിമറിക്കാനെത്തിയവർക്ക്​ നേരെയായിരുന്നില്ല​. രാജ്യത്തെ​ അസ്​ഥിരപ്പെടുത്താനിറങ്ങിയ പ്രതിവിപ്ലവകാരികളുമായിരുന്നില്ല അവർ.

പിന്നെയോ?

അന്ന​ന്നത്തെ അരി വാങ്ങാൻ തൊഴിൽ തേടിയെത്തിയ തൊലി പൊതിഞ്ഞ അസ്​ഥികുടങ്ങളായിരുന്നു അവർ. അന്നം തേടിയിറങ്ങിയ പട്ടിണിക്കൂട്ടം. ആ പാവപ്പെട്ട തൊഴിലാളികളുടെ നെഞ്ചിൻകൂടുകളാണ്​ ആ വെടിയുണ്ടകൾ തകർത്ത്​ പാഞ്ഞത്​. അത്​കണ്ട്​ ആർപ്പു​വിളിച്ചതും അട്ടഹസിച്ചതും മുതലാളിമാരായിരുന്നു. ചോരയിൽ കുളിച്ച്​ ആ ദരിദ്ര കോലങ്ങൾ വീണ്പിടഞ്ഞപ്പോൾ ഏ​െതാരു മുതലാളിത്വത്തെയുംപോലെ ആ കാഴ്​ച അവർ ആസ്വദിക്കുകയായിരുന്നു. അന്ന്​ ആ രക്​തസാക്ഷികളുടെ ചോരവീണ്​ മട്ടാഞ്ചേരിയുടെ മണ്ണ്​ ചുവന്നൊഴുകി.

പക്ഷേ ഒരുകാര്യം​​ അവർ തിരിച്ചറിയാൻ വൈകി, അവർ കാഞ്ചിവലിച്ചത്​ കൊടുങ്കാറ്റിന് നേരെയാണെന്ന്​. കവണക്കല്ലേറ്റാൽ നിലംപൊത്തുന്ന കുരുവിക്കൂടുകളാണ്​ അവരുടെ സിംഹാസനങ്ങളെന്ന്​. കാലം പിന്നീട്​ അത്​ തെളിയിക്കുക ​തന്നെ ചെയ്​തു. വർഗവഞ്ചകർ ഒറ്റുകൊടുത്തിട്ടും ​െഎതിഹാസികമായ മുന്നേറ്റത്തിലൂടെ മട്ടാഞ്ചേരിയിലെ സംഘടിത തൊഴിലാളിവർഗം ലക്ഷ്യം നേടുകതന്നെ ചെയ്​തു. അതിന്​വേണ്ടി ഒത്തിരി ചോര പിന്നെയുമൊഴുകി. മട്ടാഞ്ചേരിയുടെ സമരഭൂമികയിൽ ആ ചരിത്രം ഇന്നും തളംകെട്ടി നിൽപ്പുണ്ട്​​. അവിടെ മുന്നേറിയ ധീരന്മാരുടെ കാലടിപ്പാടുകൾ കാലം ഇവിടെ കെടാതെ കാത്തുവെക്കുന്നുണ്ട്​​.

അന്ന്,  അതായത് സമരം തുടങ്ങി എഴുപത്തിയഞ്ച്​ ദിവസം പൂർത്തിയായ ദിനം, സപ്തംബർ 15.  ബസാർ റോഡിൽ ചെന്ന്ചേരുന്ന ചക്കരയിടുക്ക് കവലയിൽ തൊഴിലാളികൾ സംഘടിച്ചു നിൽക്കുകയാണ്. കവചിത വാഹനങ്ങളിൽ നിറതോക്കുകളുമായി എത്തിയ സായുധസേന തൊഴിലാളിക​െള വളഞ്ഞുനിന്നു. വെടിയുണ്ടകളിൽ മരണം പൊതിഞ്ഞു നിൽക്കുന്നത് കണ്ടിട്ടും അവർ പതറിയില്ല. അവർക്ക്​ നഷട്​പ്പെടാൻ ഭൂമിയിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല. അന്ന്​ അവരുടെ കാതുകളിൽ മർദിത കോടികളുടെ വിപ്ലവ വികാരം പ്രതിദ്ധ്വനിച്ചു. ‘ഇൗ സമരമുഖത്ത് ഞാൻ പിന്തിരിഞ്ഞോടിയാൽ എന്നെ എറിഞ്ഞ് കൊന്നേക്കുക, പൊരുതി വീണാൽ എന്നെ മറികടന്ന് നിങ്ങൾ മുന്നേറുക, ലാൽ സലാം...

‘കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ...’‘

സാർവദേശീയ^ദേശീയ തലത്തിലും തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളിലും അക്കാലങ്ങളിൽ നടന്ന തൊഴിലാളിവർഗ-അടിയാളവർഗ സമരങ്ങളിൽ നിന്ന്​ മട്ടാഞ്ചേരി സമരത്തി​േൻറത്​ വേറിട്ട ഒരു മുഖമായിരുന്നു. മറ്റിടങ്ങളിൽ നടന്ന സമരങ്ങളിൽ അണിനിരന്നത്​ അവിടങ്ങളിലെ തദ്ദേശവാസികളായിരുന്നുവെങ്കിൽ മട്ട​ാഞ്ചേരി സമരത്തിൽ പോരാടിയത്​ ഏറെക്കുറെ ദേശീയതല ജനവിഭാഗമായിരുന്നു.

കൊച്ചി തുറമുഖമാണ്​ അന്ന്​ മലയാളക്കരയിൽ തൊഴിലുള്ള ഇടം. ഇവിടെ വിവിധ മേഖലകളിലായി പതിനായിരക്കണക്കിന്​ തൊഴിലും തൊഴിലവസരങ്ങളും ഉണ്ടായിരുന്നു. ഇൗ തൊഴിൽതേടി നാടി​​​െൻറ നാനാഭാഗങ്ങളിൽ നിന്ന്​ ജനസഞ്ചയം തന്നെയാണ്​ അന്ന്​ ഒഴുകിയെത്തിയിരുന്നത്​. ഇന്നത്തെ കേരളത്തി​​​െൻറ വടക്ക്​ കാസർകോടുനിന്ന്​ തെക്ക്​ തിരുവനന്തപുരം വരെയുള്ള സ്​ഥലങ്ങളിൽ നിന്ന്​ തൊഴിൽതേടി ഇവിടെ ആയിരങ്ങൾ എത്തിയിരുന്നു. കേരളത്തിന്​ പുറത്ത്​ ആന്ധ്ര (കോക്കനാടന്മാർ), തമിഴനാട്​, കർണാടക സംസ്​ഥാനങ്ങളിൽ നിന്ന്​വരെ ഇവിടെ എത്തി ​െതാഴിൽ ചെയ്​തു ജീവിച്ചുവന്ന തൊഴിലാളികൾ ഉണ്ടായിരുന്നു.

ഇതിനെല്ലാം പുറമെ മലയാളക്കരയിൽ നടന്ന വർഗ സമരങ്ങളിൽ പ​െങ്കടുത്ത്​ ഒളിവിൽപ്പോയ നിരവധി സഖാക്കൾ വ്യാജപേരുകളിൽ അപരന്മാരായി ഇവിടെ വിവിധ തൊഴിൽ രംഗത്തുണ്ടായിരുന്നു. വടക്ക്​ നിന്നെത്തിയവർ ബീഡി തെറുപ്പും, ​തെക്ക്​ നിന്നെത്തിയവർ ആലാത്ത്​പിരിയും, ഇനി വളരെയേറെ പേർ ഗുദാമുകളിൽ ചുമട്ടുകാരായുമൊക്കെ ഇവിടെ കഴിഞ്ഞുകൂടിയിരുന്നു. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ നിരവധിയായതിനാൽ നാട്ടിമ്പുറങ്ങളിലെപ്പോലെ ഒാരോരുത്തരേയും വിസ്​തരിച്ച്​ തിരക്കാൻ ഇവിടെ ആർക്കും നേരവുമില്ലായിരുന്നു. ഇൗ ഒരു അനുകൂല സാഹചര്യം ഒളിവിൽ കഴിയാൻ ഒളിവു ജീവിതം നയിച്ച സഖാക്കൾക്ക്​ അനുഗ്രഹമായി.

അങ്ങനെയാണ്​ കാവുമ്പായി, കരിവെള്ളൂർ, കയ്യൂർ, പുന്നപ്ര^വയലാർ സമര സഖാക്കൾ ഒളിവു ജീവിതവുമായി കൊച്ചി തുറമുഖത്ത്​ അപരനാമങ്ങളിൽ തൊഴിലെടുത്ത്​ വന്നത്​. സമര പാരമ്പര്യം കൈമുതലായ ഇവർ, തദ്ദേശീയരോടൊപ്പം കൈകോർത്ത്​ പിടിച്ചതോടെയാണ്​ മട്ടാഞ്ചേരി സമരത്തിന്​ വിപ്ലവബോധത്തിലൂന്നിയ വർഗസമരം കാഴ്​ച​െവക്കാൻ കഴിഞ്ഞത്​. ഇതര ഭാഷ വിഭാഗം തൊഴിലാളിക​െളവരെ അണിനിരത്താൻ ഇൗയൊരു സംഘബോധത്തിന്​ കഴിഞ്ഞതാണ്​ മട്ടാഞ്ചേരി സമരത്തെ ഇതര നാടുകളിലെ സമരങ്ങളിൽ നിന്ന്​ വ്യത്യസ്​തമാക്കുന്ന ഘടകം. ഇവിടെ നടന്നത്​ സമാനതകളില്ലാത്ത വർഗസമരമായത്​ അത്​കൊണ്ട്​കൂടിയായിരുന്നു.

പത്രപ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 30 വർഷംകൊണ്ട്​ സ്വായത്തമാക്കിയ നിഷ്​പക്ഷ നിരീക്ഷണ ബോധ്യങ്ങളിൽ നിന്ന്​ സ്വാംശീകരിച്ചെടുത്തതാണ്​​ ഇൗ പുസ്​തകം. അത്​കൊണ്ട്​ തന്നെ ആരെയെങ്കിലും മനഃപൂർവം പുകഴ്​ത്താനോ, ഇകഴ്​ത്താനോ ഇൗ ഗ്രന്ഥത്തിലൂടെ പത്രപ്രവർത്തകന്​ ​ഒരുനിലക്കും കഴിയുന്ന കാര്യമായിരുന്നില്ല. സംഭവങ്ങളെ അതി​​​െൻറ സാഹചര്യ സമ്മർദങ്ങൾ ചെലുത്തിയ സ്വാധീനങ്ങളുടെ പശ്ചാത്തലങ്ങളിലൂടെ മാത്രം നോക്കിക്കാണുകയായിരുന്നു. വൈകാരിക ഇടങ്ങളെ സംയമനത്തോടെ സമീപിക്കുവാനും പൊതുബോധത്തിലധിഷ്​ടിതമായ കാഴ്​ചപ്പാടോടെ അത്​ സമീകരിക്കുവാനും കഴിഞ്ഞതായി അബ്​ദുല്ല കരുതുന്നു.

മട്ടാ​േഞ്ചരി സമരത്തിൽ പ​െങ്കടുത്ത എല്ലാവർക്കും രാഷ്​ട്രീയമുണ്ടായിരുന്നു. അവരുടെ കൊടികളുടെ നിറം വ്യത്യസ്​തമായിരുന്നു. അവരുടെ വിശ്വാസ സംഹിതകൾ വൈവിധ്യപരമായിരുന്നു. എന്നാൽ അവരെ ആ​ഴ​ത്തിൽ ചൂഴ്​ന്നുനിന്ന അടിസ്​ഥാനപരമായ വികാരം തൊഴിലാളി വർഗബോധമായിരു​ന്നു. അവർ എവിടെനിന്ന്​ വന്നു എന്നതിനേക്കാൾ, അവർ ജീവതം നൽകി സമർപ്പിച്ച വർഗസമരം തന്നെയാണ്​ രാഷ്​ട്രീയമായി അവരെ അടയാളപ്പെടുത്തുന്നത്​. ‘അടയാളം’ എന്ന ഇൗ സമര ചരിത്രാ​േന്വഷണം സന്തോഷത്തോടെ, അതിലേറെ ചാരിതാർഥ്യത്തോടെ പണിയെടുക്കുന്ന പതിത കോടികൾക്ക്​ മുന്നിൽ അബ്​ദുല്ല സമർപ്പിക്ക​ുന്നത്​, ഇൗ പുസ്​തകം വരുംകാല തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്ക്​ കരുത്ത്​ പകരുമെങ്കിൽ ഇൗ എളിയ ശ്രമം സാർഥകമായി എന്ന്​ ഗ്രന്ഥകർത്താവ്​ ആശിക്കുന്നു.

അവതാരികയിൽ നിന്ന്​

ചൂഷകര്‍ എവിടെയും ചൂഷകര്‍ ആണ്. ചൂഷകരുടെ മര്‍ദനോപകരണങ്ങളും ഒരുപോലെയാണ്. ചിക്കാഗോ ആയാലും കൊച്ചി ആയാലും ചരിത്രത്തിന് മാറ്റമില്ല. മട്ടാഞ്ചേരി വെടിവെപ്പും അക്കാലത്തെ തൊഴിലാളി മുന്നേറ്റങ്ങളും രേഖപ്പെടുത്തുകയാണ് അബ്​ദുല്ല മട്ടാഞ്ചേരി എന്ന പത്രപ്രവര്‍ത്തകന്‍ ഈ പുസ്തകത്തില്‍. ഒപ്പം കൊച്ചിയുടെ വിശാലമായ ചരിത്ര സ്ഥലികളും ഈ പുസ്തകം അന്വേഷിക്കുന്നു. ഹൃദയത്തില്‍ ചോരകൊണ്ടെഴുതിയ ഒരു  സമരകഥയാണ് മട്ടാഞ്ചേരി. ‘കാട്ടാളന്മാര്‍ നാടു ഭരിച്ചു, നാട്ടില്‍ തീമഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ, മട്ടാഞ്ചേരി മറക്കാമോ’ എന്ന ഇന്നും മുഴങ്ങുന്ന ഗാനവുമായി നടന്നുനീങ്ങിയ, പില്‍ക്കാലത്തെ ഭരത് പി.ജെ ആൻറണിയും കൊച്ചിയുടെ ഓര്‍മകളില്‍ ജ്വലിക്കുന്നുണ്ട്. ചരിത്രത്തില്‍ പേരുള്ളവരും പേരില്ലാത്തവരുമായ എത്രയോ പേര്‍ ചേര്‍ന്നാണ് ഒരു സമര ചരിത്രം രൂപപ്പെടുത്തുന്നത്. അതിലെ നായകരും അവരുടെ ഒറ്റുകാരും ആരെന്ന്‍ അന്വേഷിക്കുകയാണ് പത്രപ്രവര്‍ത്തകനായ അബ്​ദുല്ല മട്ടാഞ്ചേരി ‘അടയാളം’ എന്ന ഈ പുസ്തകത്തിലൂടെ.

 ഈ പുസ്തകം നിങ്ങള്‍ വായിക്കണം, നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ദേശത്തിന്‍റെ ചരിത്രമറിയാന്‍ ഈ പുസ്തകത്തിന്‍റെ വായന നിങ്ങളെ സഹായിക്കും. അലസവായനക്കുള്ള ഒരു പുസ്തകമല്ല ഇത്. ഇതിന്‍റെ ഏടുകളില്‍ തൊഴിലാളികളുടെ രക്തവും കണ്ണീരും തളംകെട്ടി നില്‍ക്കുന്നു,  അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പും. ശ്രദ്ധയോടെ വായിക്കൂ. ചരിത്രം എന്ന പ്രഹേളിക എത്ര നിധികുംഭങ്ങളാണ് നിങ്ങള്‍ക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നതെന്ന് നിങ്ങള്‍ തീര്‍ച്ചയായും അത്ഭുതപ്പെടും.

Tags:    
News Summary - adayalam book review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.