ഒാർക്കേണ്ട ചരിത്ര മുദ്രകൾ

നാടകരചയിതാവായ ഹുസൈൻ കാരാടിയുടെ നോവൽ ‘അടയാളശില’ മലബാറിലെ മുസ്​ലിം ഭൂതകാലത്തി​​െൻറ ഒരു പരി​േച്ഛദമായി അനുഭവപ്പെടുന്നു. പ്രാദേശിക ചരിത്രാഖ്യാനങ്ങളും ചരിത്രനോവലുകളും വർധമാനമായ തോതിൽ രചിക്കപ്പെടാൻ തുടങ്ങിയത്​ ഒരു ആധുനികോത്തര പ്രവണതയാണ്​. അവഗണിക്കപ്പെട്ടതും അദൃശ്യമാക്കപ്പെട്ടതുമായ ഭൂതകാല ജീവിതത്തെ ആവിഷ്​കരിക്കേണ്ടത്​ വാസ്​തവത്തിൽ ചരിത്രപരമായ ഉത്തരവാദിത്തമാണ്​. ഇൗ ദൗത്യം ഗംഭീരമായി നിർവഹിക്കാൻ ഹുസൈൻ കാരാടിക്ക്​ സാധിച്ചിട്ടുണ്ട്​. 

ഗ്രാമീണ ജീവിതത്തിലെ, ഇന്ന്​ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരധ്യായം നമുക്കും ഭാവിതലമുറക്കും അറിയാനുള്ള സന്ദർഭമാണ്​ ഇൗ നോവൽ നിർവഹിക്കുന്നത്​. ചരിത്രത്തിലുടനീളം വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുന്ന ദൗത്യമാണ്​ ഇന്ന്​ ലോകവ്യാപമായി നടക്കുന്നത്​. ഭാഷയെയും സാഹിത്യത്തെയും പൊളിച്ചെഴുതിയ പുതിയ കാലമായിരിക്കണം ഹുസൈന്​ ഇതുപോലൊരു നോവൽ രചിക്കാൻ ഉൗർജം നൽകിയത്​. ഇൗ രചനയിൽ ഒരുവിധത്തിൽ എല്ലാവരുംമുഖ്യ കഥാപാത്രങ്ങളാണ്​. കാരണം ഒാരോ ജീവിതത്തിനും അതി​​​െൻറതായ വേറിട്ട ഇടങ്ങളും അതുല്യമായ പങ്കുമാണ്​ ജീവിതത്തിലുള്ളതെന്ന തിരിച്ചറിവാണ്​ നോവൽ ഉണ്ടാക്കുന്നത്​. അതേസമയം, ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂസ മുസ്​ലിയാരോ അദ്ദേഹത്തി​​െൻറ ശിഷ്യനായ കുഞ്ഞീതോ ചെയ്യുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം ഒരു വ്യവസ്​ഥക്കകത്ത്​ (System) സംഭവിക്കുന്നതായി വായനക്കാർക്ക്​ അനുഭവപ്പെടുകയും ചെയ്യുന്നു. കേരളീയ ഭൂതകാലം അനുഭവിച്ച ഇരുട്ടും വെളിച്ചവും ശത്രുതയും സൗഹൃദവും ഇൗ രചനയുടെ വായനാനുഭവത്തെ സമ്പന്നമാക്കുന്നു.

‘ജിന്നിനെയും ഇൻസിനെയും പോലെ പടച്ചവൻ പടച്ച ഒന്നിനെയും പേടിയില്ലാത്തവനാണ്​ കുഞ്ഞീത്. ചെകുത്താനും ജിന്നും ഒടിയനുമെല്ലാം അയാളുടെ വരുതിയിലാണ്​. ഒരുപിടി ഭസ്​മമോ, ഒരു മന്ത്രക്കളമോ ഒരു കറുത്ത നൂൽച്ചരടോ മതി അയാൾക്ക്​ അവരെ തളിച്ചിടാൻ’ (പു. 150). യഥാർഥത്തിൽ ദീർഘകാലം കേരളീയ ഗ്രാമങ്ങളെ നിയന്ത്രിച്ച വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അതിലൂടെ രൂപപ്പെട്ട പകയും പ്രതികാരവും ചോരച്ചാലുകളും നോവലി​​െൻറ പുറങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്നുണ്ട്​. അതേസമയം, കുഞ്ഞീതും അപ്പുണ്ണി നായരും അച്ചുമ്മുവും കല്യാണിയും അബൂട്ടിയും രുഗ്​മിണിയും സൈനബിയുമെല്ലാം സ്​നേഹ സൗഹൃദങ്ങളും ​ഗ്രാമ്യമായ (idyllic) നന്മയും ഉള്ളവരായും നമുക്ക്​ അനുഭവപ്പെടുന്നു.

ജീവിതത്തിലന്തർഭവിച്ച ഒരു പ്രധാന വൈരുധ്യവും ഇവിടെ അനാവൃതമാവുന്നു. കുഞ്ഞീതും അപ്പുണ്ണി നായരും മനുഷ്യരെയും പ്രകൃതിയെയും സ്​നേഹിക്കുന്നവരാണ്​. അവർക്ക്​ ആരോടും ദേഷ്യമോ പരിഭവമോ ഇല്ല. കുഞ്ഞീത്​ മന്ത്രവാദിയോ ഇസ്​മി​​െൻറ പണിക്കാരനോ ആവുന്നത്​ അയാളുടെ ഏതെങ്കിലും തരത്തിലുള്ള ദുഷ്​ടബുദ്ധിയോ ക്രൂരതയോ കാരണമല്ല. ഒാരോ മനുഷ്യനും അയാൾ എവിടെയാണോ എത്തിപ്പെടുന്നത്​ അവിടെ ​വളരുകയാണ്​. വഴിയരികിൽ വളരുന്ന ബദാം മരത്തെപോലെ, അല്ലെങ്കിൽ ഗുൽമഹർപോലെ മനുഷ്യരും എവിടെയെല്ലാമോ എത്തിപ്പെടുകയോ എറിയപ്പെടുകയോ ചെയ്യുകയാണ്​. പൊതുബോധത്തിൽ രൂഢമൂലമായ പല വിശ്വാസങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്​. അറിവിന്​ പല തലങ്ങളുണ്ടെന്ന യാഥാർഥ്യവും ഇവിടെ കുഞ്ഞീതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. പ്രകൃതിയിലും ജീവിതത്തിലും നിഗൂഢതകൾ നിലനിൽക്കുവോളം മനുഷ്യർക്ക്​ നിസ്സഹായാവസ്​ഥയും അനുഭവപ്പെടുന്നതാണ്​.

കുഞ്ഞീതിനും അപ്പുണ്ണി നായർക്കും പുഴയോരം ആശ്വാസവും സന്തോഷവും നൽകുന്നു. വേദനകൾ പറഞ്ഞുതീർക്കാനുള്ള ഇടമായി പുഴയോരം മാറുന്നു. മക്കളായ അബൂട്ടിയും രുഗ്​മിണിയും പ്രകൃതിയിൽതന്നെയാണ്​ സമാശ്വാസം കണ്ടെത്തുന്നത്​. ‘പരന്നൊഴുകുന്ന തെളിഞ്ഞ പുഴയായിരുന്നു എന്നും അവരെ ആശ്വസിപ്പിക്കാറുണ്ടായിരുന്നത്​. വേദനകളും ദുഃഖങ്ങളും മായ്​ച്ചുകളഞ്ഞത്​ പുഴയിലെ ഒാളങ്ങളായിരുന്നു’ (പു. 191) പ്രതികാരവും അനുകമ്പയും കൂടിച്ചേരുന്ന, വെറുപ്പും സ്​നേഹവും ഒത്തുചേരുന്ന, നശീകരണവും രചനാത്മകതയും ഒന്നിക്കുന്ന ജനനവും മരണവും പിന്തുടരുന്ന സാമൂഹിക ഇടങ്ങൾ എന്നും ഒരു യാഥാർഥ്യമാണ്​.

അതേസമയം, പള്ളിയും പള്ളിക്കാടും മന്ത്രവാദങ്ങളും കൂടോത്രങ്ങളും ഒടിവിദ്യകളും ഗ്രാമങ്ങളിലെ ഇരുട്ടിനെ ഭീകരമാക്കിയ വൈദ്യുതിയുടെയും തെരുവുവിളക്കുകളുടെയും ആഗമനപൂർവ ജീവിത പരിസരം ഇന്നത്തെ തലമുറക്ക്​ അത്രയൊന്നും പരിചയമുണ്ടാവില്ല. ഇൗ നോവലിലെ മൂസ മുസ്​ലിയാരെ ഞാനിപ്പോൾ കൺമുന്നിൽ കാണുന്നുണ്ട്​. അര നൂറ്റാണ്ടിനു മുമ്പ്​ പതിവായി വീട്ടിലേക്ക്​ വരുന്ന എഴുത്താണിയും കടുക്ക മഷിയുമുപയോഗിച്ച്​ വെളുത്ത ബസിയിൽ (പ്ലേറ്റ്​) എഴുതുന്ന, എരുക്കി​​െൻറ പൂക്കളും എരഞ്ഞി ഇലകളും മറ്റുമുപയോഗിച്ച്​ മന്ത്രവാദം നടത്തിയിരുന്ന എ​​െൻറ നാട്ടിലെ മുസ്​ലിയാരുടെ ബാല്യകാല സ്​മരണ ഇൗ നോവൽ എ​​െൻറ മുന്നിലെത്തിക്കുന്നു. കടന്നുപോയ വഴികളും ഒഴുകിപ്പോയ വിയർപ്പും കരിഞ്ഞുപോയ സ്വപ്​നങ്ങളും ഒാർമിപ്പിക്കു​േമ്പാഴാണ്​ ചരിത്രനോവൽ അതി​​െൻറ ദൗത്യം നിർവഹിക്കുന്നത്​.

വ്യക്​തിപരമായി ഒരാളുടെ നന്മ-തിന്മകൾ അയാളകപ്പെടുന്ന സാമൂഹിക സാഹചര്യത്തിനകത്താണ്​ രൂപപ്പെടുന്നത്​. മൂസ മുസ്​ലിയാർ ദർസിൽ പഠിപ്പിച്ചും പ്രാർഥിച്ചും കഴിയേണ്ട മനുഷ്യനാണ്​. എന്നാൽ, നാട്ടിലെ പ്രമാണിമാരും ജന്മികളും രൂപപ്പെടുത്തിയ വൈരത്തി​​െൻറയും പ്രതികാരത്തി​​െൻറയും നടത്തിപ്പുകാരനായും മുസ്​ലയാർക്ക്​ വേഷം കെ​േട്ടണ്ടിവരുകയാണ്​. കുഞ്ഞീതി​​െൻറ കാര്യവും ഭിന്നമല്ല. കുഞ്ഞീത്​ മകൻ അബൂട്ടി ഒരിക്കൽ ആശ്വസിക്കുന്നതുപോലെ ‘ബാപ്പ സ്വയം തെരഞ്ഞെടുത്തതായിരിക്കില്ല ഇൗ ജോലി’. 

മനുഷ്യജീവിതത്തിൽ ഒരാൾ മൂന്നു​ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി പ്രസിദ്ധ ദാർശനികനായ കീർക്കേഗാഡ്​​ (Soren Kierkegaard) നിരീക്ഷിക്കുന്നുണ്ട്​. അവ സൗന്ദര്യാത്മകവും ധാർമികവും മതപരവും ആണ്​. ഇവിടെ അടയാളശിലയിലെ കുഞ്ഞീതും ഇൗ മൂന്ന്​ ഘട്ടങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി കാണാം. സ്വന്തം ഭാര്യ ഉൾ​െപ്പടെ സ്​ത്രീകൾ അനുഭവിക്കുന്ന യാതനയെക്കുറിച്ചുള്ള തിരിച്ചറിവാണ്​ കുഞ്ഞീതിനെ ആത്മവിചാരണയിലേക്ക്​ നയിക്കുന്നത്​.

യഥാർഥത്തിൽ എല്ലാ മനുഷ്യരും ആന്തരികമായി നന്മയെ ആ​േശ്ലഷിക്കുന്നവരാണ്​. അധികാരത്തി​​െൻറയും പണചംക്രമണത്തി​​െൻറയും ഘടനക്കകത്താണ്​ ഒരാൾ സ്വയം അഴുകിപ്പോകുന്നത്​. ആരെയും ഹനിക്കാനോ കാമിക്കാനോ ഒരിക്കൽപോലും ഉദ്ദേശിക്കാത്ത വ്യക്​തിയാണ്​ കുഞ്ഞീത്​. എന്നാൽ, കുഞ്ഞീത്​ എത്തപ്പെട്ട തൊഴിൽമേഖല കുടുംബത്തിന്​ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ പ്രദാനംചെയ്യുന്നു. വിവാഹങ്ങളും മരണങ്ങളും ജനനങ്ങളും ജീവിതത്തി​​െൻറ അനിവാര്യതയായി എന്നും നിലനിൽക്കുന്നു. അതേസമയം, അവ മൂന്നും പലപ്പോഴും അമ്മയുടെ തെരഞ്ഞെടുപ്പുകൾക്ക്​ വിധേയമായി സംഭവിക്കണമെന്നില്ല.

അനിശ്ചിതത്വങ്ങളും അമ്പരപ്പുകളും യാദൃച്ഛികതകളും ജീവിതത്തെ എന്നും സങ്കീർണമാക്കുന്നു. ഒറ്റക്കല്ലിൽ കൊത്തിയ ശിൽപമല്ല ഒരിക്കലും ജീവിതം. വിവിധങ്ങളായ ധാരകളിലൂടെ ഒാടിയും നടന്നും കരഞ്ഞും എരിഞ്ഞും ചിരിച്ചും കളിച്ചും തീരേണ്ടതാണ്​ ജീവിതം. ഇരുണ്ട കാലങ്ങളിലും മനുഷ്യർ പങ്കിട്ട സ്​നേഹസൗഹൃദങ്ങളാണ്​ നമുക്കു മുന്നിൽ ഇന്നും ആവേശമായി നിലനിൽക്കേണ്ടത്​. അതിന്​ നോവലിസ്​റ്റിന്​ സാധിച്ചിട്ടുണ്ട്​.

Tags:    
News Summary - hussain karadi novel adayalasila -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT