representational image

അമ്മ മനസ്സറിഞ്ഞ്​ ആ ബസ്​ യാത്ര...

പതിവു പോലെ രാവിലെ ബസിൽ കയറി സൈഡ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. അടിമാലിക്കാരൊക്കെ മഫ്ലറും കെട്ടി ഷട്ടറും താഴ്ത്ത ി നല്ല ഉറക്കമാണ്. ഞാൻ പതിയെ ഷട്ടർ ഉയർത്തി ഹെഡ്സെറ്റും കുത്തി പാട്ട് കേൾക്കാൻ തുടങ്ങി. സൂര്യകിരണങ്ങൾ ഇടയ്​ക്ക്​ ​ മുഖത്ത് തട്ടിയപ്പോൾ മുൻസീറ്റിലെ ചേച്ചി നീരസത്തോടെ എന്നെയൊന്നു നോക്കി. മനുഷ്യ​​​​െൻറ ഉറക്കം കളയാൻ ഓരോന്നു വ ലിഞ്ഞു കേറിക്കോളും.. എന്നല്ലേ ആ ചേച്ചി പറയാതെ പറഞ്ഞത്... ആ പോട്ടെ... ഏതായാലും ബസി​​​​െൻറ സൈഡ് സീറ്റിൽ ഇളം കാറ്റടിച ്ചു ഇളയരാജ സംഗീതമൊക്കെ ആസ്വദിച്ച് മനസിലൂടെ മിന്നി മറയുന്ന ഓർമകളെ താലോലിച്ച് യാത്ര ചെയ്യുമ്പോ കിട്ടുന്ന ഒരു സ ുഖമുണ്ടല്ലോ?.ആ ഹ ഹാ.. അതൊന്നും ഈ കിടന്നുറങ്ങുന്നവർക്കറിയില്ലല്ലോ..

പൈങ്ങോട്ടൂർ സ്റ്റാൻറിൽ നിന്ന്​ കുറേ ആളുക ൾ കയറി. എന്നത്തേയും പോലെ അന്നും ആരൊക്കെയോ രണ്ടു പേർ എൻറടുത്തും വന്നിരുന്നു. സംഗീതാസ്വാദനത്തിനിടെ ഞാൻ പൊതുവെ അടുത്തിരിക്കുന്ന ആളെ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാറില്ല. അതു കൊണ്ടു തന്നെ ആരും എന്നോടും സംസാരിക്കാറില്ല.. ‘‘മോളെങ്ങോട്ടേക്കാ? ’’ കൈയ്യിൽ തോണ്ടിയുള്ള ചോദ്യം കേട്ട് ഞാൻ അടുത്തിരിക്കുന്ന ആളെ ഒന്നു നോക്കി., ഒരു എഴുപത്-എഴുപത്തഞ്ച് വയസ്സ്​ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്. ‘‘തൊടുപുഴയ്ക്കാ’’ മറുപടി പറഞ്ഞ് ഞാൻ വീണ്ടും പാട്ടിൽ മുഴുകി.. ‘ജീവാംശമായ് താനേ...’

representational image

‘‘മോൾടെ വീടെവിടാ? ’’ അമ്മച്ചി വിടാൻ ഭാവമില്ല. ‘‘പല്ലാരിമംഗലത്താ...’’ അതെവിട്യാ ? അതു ശരി ഈ പൈങ്ങോട്ടൂരു കിടക്കുന്ന അമ്മച്ചിക്ക് അപ്പോ അതറിയില്ല.. ‘‘ഇവിടെ അടുത്താ...’’ മോളെവിടാ പഠിക്കണേ? അമ്മച്ചി കൊള്ളാല്ലോ... എവിടാ പഠിക്കണേന്ന്... പഠിക്കാനോ ഞാനോ.. ശ്ശോ എനിക്കു വയ്യ... അപ്പൊ എനിക്കത്രേം പ്രായേ തോന്നുള്ളൂ.? ആ ഒറ്റച്ചോദ്യത്തിലൂടെ അമ്മച്ചി എന്നെ വീഴ്ത്തിക്കളഞ്ഞു.

ചെവിയിൽ നിന്ന്​ ഹെഡ്സെറ്റൊക്കെ ഊരി വെച്ച് ഞാൻ ആ അമ്മച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു; പഠിക്ക്യല്ല ജോലി ചെയ്യുവാണ്.. എവിടെയാ ?? പോസ്റ്റോഫീസിലാ... തൊടുപുഴയാണോ? ആ.. അതെ ഇനി കലയന്താനിയെന്ന് പറഞ്ഞാ അതെവിടാന്ന് ചോദിക്കും. എന്തിനാ വെറുതെ ഒരു ചോദ്യം ചോദിപ്പിക്കണേ...‘‘നിങ്ങളെത്രയാ മക്കള് ’’​? ‘‘രണ്ട്’’​ ഞാൻ മറുപടി കൊടുത്തു. ‘‘മോള് ഇളയതായിരിക്കും ല്ലേ?’’ ‘‘ഞാൻ പറഞ്ഞത് എനിക്ക് രണ്ട്​ മക്കളുണ്ടെന്നാ..’’ എ​​​​െൻറ മറുപടി കേട്ട് അപ്പുറത്തിരുന്ന ചേച്ചി പൊട്ടിച്ചിരിച്ചു.

അതെയോ എത്രയായി ? എന്നാ കുട്ടികളാ.. ആണോ പെണ്ണോ ? ആൺകുട്ട്യോളാ. മൂത്തത് യു.കെ.ജി, ഇളയതിനു മൂന്നു വയസായി. അല്ലാ ചേച്ചി എവിടേക്കാ? ഒറ്റക്കേ ഉള്ളോ? പള്ളീൽ പോവ്വ്വാ മോളേ.. ഒറ്റക്കല്ല. എ​​​​െൻറ കൂടെ ഒരാളുണ്ട്. പക്ഷേ എനിക്കു മാത്രമേ കാണാൻ പറ്റൂ.. ഞാനാ അമ്മച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... പ്രസന്നത നിറഞ്ഞ ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അതു വരെ തോന്നാതിരുന്ന ഒരു അടുപ്പം ഇപ്പോ ആ അമ്മച്ചിയോട്​ തോന്നുന്നുണ്ട് ..

‘‘ഇതിപ്പോ നാലാമത്തെ വെള്ളിയാഴ്ചയാ ഞാൻ പോണത്. തൊടുപുഴ ഒരു മാതാവി​​​​െൻറ പള്ളിയുണ്ട്.. പേരൊന്നും എനിക്കറിയില്ല മോളേ.. സ്റ്റാൻറിലിറങ്ങി ഒരു ഓട്ടോ വിളിച്ച് പോവും. 30 രൂപ കൊടുക്കണം.. അവിടെയെത്തിയാണ്​ ഭക്ഷണമൊക്കെ കഴിക്കണേ. പ്രായമായില്ലേ.. കുറെ ഗുളികയൊക്കെ ഉണ്ട്. അത് സമയത്ത് കഴിക്കണം.’’ ആ അമ്മച്ചി സംസാരിച്ചു കൊണ്ടേയിരുന്നു. ‘‘കഴിഞ്ഞ ആഴ്ച എൻറടുത്തിരുന്നത് ഒരു മുസ്ലീം ടീച്ചറായിരുന്നു. കൂവള്ളൂരാ വീട് മോളറിയോ’’ ഇല്ലെന്ന അർഥത്തിൽ ഞാൻ തലയാട്ടിയപ്പോൾ നല്ല ഒരു ടീച്ചറായിരുന്നുവെന്ന് അഭിപ്രായവും പറഞ്ഞു. അതും പുഞ്ചിരിച്ചു കൊണ്ടു തന്നെ...

‘‘സ്റ്റാൻറീന്ന് കുറെ ദൂരം പോണോ പള്ളീലോട്ട്? ഞാനവിടെ ജയ്​ റാണി സ്​കൂളിലാ പഠിച്ചേ! അതിനടുത്തെങ്ങാനുമാണോ പള്ളി’’? ‘‘ഏയ് ഇതങ്ങനെ വല്യ പള്ളിയൊന്നുമല്ല മോളേ.. പാലാ റൂട്ടിലാ.. ഒരു ചെറിയ വീട്ടിലെ കുട്ടി മാതാവിനെ ദിവ്യ സ്വപ്നം കണ്ട ശേഷം മാതാവി​​​​െൻറ പള്ളിയാക്കീതാ.. അവിടന്നു കൊന്തയും വെള്ളവും മാത്രേ കിട്ടൂ.. ഒരു ചെറിയ സ്ഥലമാ.. കടകളൊക്കെ കുറവാ.’’ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അതിനിടയിൽ തൊടുപുഴയെത്തിയതറിഞ്ഞില്ല.. 2-3 സ്റ്റോപ്പു കഴിഞ്ഞാ ഞാൻ ഇറങ്ങും. ഏതായാലും ചേച്ചിയെ കണ്ടത്കൊണ്ട് ഇവിടെത്ത്യതറിഞ്ഞില്ല...

ഇനീം കാണാം.. ഭംഗിവാക്കു പറഞ്ഞ് ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പു തുടങ്ങി..പെട്ടെന്നൊരു ചോദ്യം. ‘‘മോൾക്ക് അമ്മയൊക്കെ ഉണ്ടല്ലോ ല്യേ’’ ? ‘‘ന്തൊരു ചോദ്യാ ഇത് അമ്മയില്ലാതെ പിന്നെ.. മനസിൽ അൽപം നീരസം തോന്നിയെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല. പിന്നേ രണ്ട് അമ്മമാരുമുണ്ട്..അവരാ എ​​​​െൻറ പിള്ളേരെയൊക്കെ ഇത്രയുമാക്കിയേ... ഞാനെന്നും ഈ പോക്കല്ലേ? ഉമ്മച്ചിമാരെ കുറിച്ച് ഞാൻ വാചാലയായി.

‘‘എനിക്കൊന്നര വയസുള്ളപ്പോ മരിച്ചതാ എ​​​​െൻറ അമ്മ.. ആരേലുമൊക്കെ അമ്മയെ കുറിച്ച് പറയുമ്പോഴും അമ്മയുടെ കൂടെ നടക്കണത് കാണുമ്പോഴും ഒക്കെ കൊതിയാവും.. ഇല്ലാത്തവർക്കല്ലേ അമ്മേടെ വില അറിയൂ..’’ ആ കണ്ണുകളിൽ കണ്ണീരി​​​​െൻറ നനവ് ഞാൻ കണ്ടു. അനാഥരുടെ മുന്നിൽ വെച്ച് സ്വന്തം മാതാപിതാക്കളുടെ കാര്യം പറയരുത് എന്ന നബിവചനം ഞാനോർത്തു. എൻറുമ്മച്ചിമാരെ കുറിച്ച് ഞാൻ പറഞ്ഞ വാക്കുകൾ എന്നെ തന്നെ വിഴുങ്ങുന്നത് പോലെ... ചുക്കിച്ചുളിഞ്ഞ ആ കൈകൾ എ​​​​െൻറ കൈക്കുള്ളിലാക്കി ഞാൻ പറഞ്ഞു; ‘‘അമ്മ എന്തിനാ വിഷമിക്കണേ? എല്ലാരുടെയും അമ്മയല്ലേ അമ്മേടെ കൂടെയുള്ളത്? ആ അമ്മയെ കാണാനല്ലേ ഇപ്പോ പോണത്.. അത്രേം പറഞ്ഞൊപ്പിച്ചതും കണ്ണുനീർ എ​​​​െൻറ കാഴ്ചയെ മറച്ചു..

ബസ് സ്റ്റോപ്പെത്തിയതും ആളുകൾ ഇറങ്ങിയതും ഒന്നും ഞാനറിഞ്ഞില്ല. ഞാനാ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.. എ​​​​െൻറ ചെറുപ്പകാലത്ത് എനിക്കു നഷ്ടപ്പെട്ട എ​​​​െൻറ വല്യമ്മയെയാണ് അപ്പോ ആ മുഖത്ത് എനിക്കു കാണാനായത്.. 75 വർഷത്തെ ജീവിതത്തിനിടയിൽ അമ്മേ എന്നും വല്യമ്മേ എന്നും വിളിക്കാൻ ഒരുപാട് മക്കളും കൊച്ചു മക്കളുമൊക്കെ ആ അമ്മക്ക്​ ഉണ്ടായിരുന്നിരിക്കാം.. എങ്കിലും അമ്മ എന്ന വികാരത്തിന്... ആ സ്നേഹത്തിന്.. ആ വാത്സല്യത്തിന് പകരം വെയ്ക്കാൻ മറ്റൊന്നിനുമാവില്ല എന്ന ആ വലിയ സത്യം എത്ര നിസ്സാരമായാണ് ഇപ്പോ ആളുകൾ മറന്നു പോവുന്നത്..

ഒരു പക്ഷേ അതിനു കാരണം ആ അമ്മ പറഞ്ഞതു പോലെ അമ്മയില്ലാത്തവർക്കേ അമ്മേടെ വില മനസിലാവുകയുള്ളുവായിരിക്കാം. ആ വില എല്ലാവർക്കും മനസിലായിരുന്നെങ്കിൽ ഈ നാട്ടിൽ ഇത്രയേറെ വൃദ്ധസദനങ്ങൾ കെട്ടിപ്പൊക്കാൻ ആളുണ്ടാവുമായിരുന്നില്ല.. അമ്മയുടെ സ്നേഹത്തി​​​​െൻറയും കരുതലി​​​​െൻറയും ലാളനയുെടയും മധുരം ആവോളം നുകർന്നിട്ട് ഒരു ചണ്ടി പോലെ ആരും വലിച്ചെറിയില്ലായിരുന്നു. ബസ് സ്റ്റാൻറിത്തിയപ്പോൾ ആ അമ്മ ആദ്യം ഇറങ്ങി.. കുറെ ആളുകൾ ഇറങ്ങിയ ശേഷമാണ് എനിക്കിറങ്ങാൻ സാധിച്ചത്. എന്നാൽ എന്നെ നോക്കി ആ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.

‘‘പോവ്വ്വാണ് ട്ടോ മോളേ...’’ കെട്ടിപ്പിടിച്ച് ആ അമ്മ എന്നോട് പറഞ്ഞു.. ‘‘അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം... അമ്മയുടെ പ്രാർഥനയോളം വരില്ല മറ്റാരുടെയും.. ഇനീം കാണാ ട്ടോ...’’ നെറുകയിൽ ഒരുമ്മ കൊടുത്ത് ഞാനാ അമ്മയോട് പറഞ്ഞു. നേരത്തെ പറഞ്ഞ പോലെ അത് വെറും ഭംഗിവാക്ക് ആയിരിന്നില്ല....വെള്ളിയാഴ്ചകളിലെ എ​​​​െൻറ പ്രതീക്ഷയായിരുന്നു. എന്നോ എനിക്ക് നഷ്ടപ്പെട്ട എ​​​​െൻറ വല്യമ്മയെ വീണ്ടും എനിക്കു തിരിച്ചു കിട്ടണേ എന്ന പ്രാർഥനയോടെയുള്ള പ്രതീക്ഷ...

Tags:    
News Summary - bus journey with old lady ente ezhuth- literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.