കുത്തനെയുള്ള താഴ്ചയിലേക്ക് ആ പുത്തൻ കാർ...

കൊച്ചി ലിസി ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം അച്ഛനുമായി തിരിച്ചെത്തിയ ദിവസമായിരുന്നു അന്ന്. പാലാരിവട്ടം- ക ലൂര്‍ ജങ്ഷനുകളിലെ തിരക്കി​​​െൻറ പര്യായ പദങ്ങളായ റോഡിലൂടെ ചവിട്ടിയൊഴിഞ്ഞും ഞെരിഞ്ഞമര്‍ന്നും വീട്ടിലെത്തിയപ ്പോള്‍ ഡ്രൈവിംഗില്‍ അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും ഒരാശ്വാസവും ആത്മവിശ്വാസവും എനിക്കത് നല്‍കിയിരുന്നു.

ചൂടും പുകയുമേറ്റ് കുണ്ടും കുഴിയും അളന്ന് വീട്ടിലെത്തുമ്പോള്‍ മണി 2.30 കഴിഞ്ഞു. അച്ഛന്‍ വിശ്രമിക്കാനായി വീട്ടി ലേക്കുപോയി. ഞാന്‍ വണ്ടിക്കടുത്തുതന്നെ നിന്ന് സുഹൃത്തുക്കളുമായി കുശലം പറഞ്ഞു. അതേ.. ആ നിമിഷം തന്നെ.. അവിടെ നിന്ന് ​ വീണ്ടും തുടര്‍ന്ന ആ യാത്രയാണല്ലോ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് നൂറ ുവട്ടം പിന്നീട് മനസില്‍ ചോദിച്ച ചോദ്യമായിരുന്നു അത്. സ്‌നേഹ പ്രകടനമൊക്കെ പിന്നീടാവാമായിരുന്നില്ലെ...രണ്ട് ദി വസം ഞാന്‍ അഴലി​​​െൻറ ആഴങ്ങളില്‍ ചെന്നുപെട്ടെങ്കില്‍ അതെ​​​െൻറ മാത്രം പ്രശ്‌നം കൊണ്ടുതന്നെയെന്ന് എനിക്കുറ പ്പുണ്ട്. ഇനി എനിക്കുറപ്പില്ലെങ്കിലും ഞാനൊഴിച്ച് എല്ലാവരും അതുറപ്പാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ..ചോ റുണ്ണാനായി പോലും വാ തുറന്നാല്‍ വഴക്കി​​​െൻറ പൊടിപൂരം അങ്ങനെ അങ്ങനെ എനിക്കെതിരെ ഫണമുയര്‍ത്തി നിന്നത്..

ഇപ്പോഴും ഞാന്‍ കാര്യ ം പറഞ്ഞില്ലല്ലെ. സംഭവ ബഹുലമായ ഈ നിനിഷങ്ങള്‍ പിന്നില്‍ നിന്നും തുടങ്ങുന്നതാണുത്തമം എന്ന് തോന്നിയതുകൊണ്ടാണ് ഈ അമാന്തം. ഇനി കാര്യങ്ങളിലേക്ക് കടക്കാം. അതായത്, മൂന്ന് വയസ്, അഞ്ച് വയസ്, എട്ട് വയസ്, 13 വയസ്.. അങ്ങനെ നാലുപേരായിരുന് നു എ​​​െൻറ വാഹനത്തിലുണ്ടായിരുന്നത്. എ​​​െൻറ വീടിനടുത്തുതന്നെയുള്ള പിഞ്ചു പൈതങ്ങള്‍. അച്ഛനെ വീട്ടിലെത്തിച്ച തിനു പിന്നാലെ ഈ പൈതങ്ങളെ കണ്ടപ്പോള്‍ ചുമ്മ ഒരു തോന്നല്‍....നമ്മുടെ സ്വന്തം വണ്ടിയാണല്ലോ... ഇവരുമായി ഒരു കറക്ക് കറ ങ്ങിയേക്കാം. പുറത്തല്ലല്ലോ... അകത്തെ കോമ്പൗണ്ടില്‍ തന്നെയല്ലെ പിന്നെന്താണ് പ്രശ്‌നം. സ്ഥലം: എ.എഫ്.എ.സി.ടി ക്വാര് ‍ട്ടേഴ്‌സ്​ പെട്രോള്‍ പമ്പിനു സമീപം... ബാക്കിയെല്ലാം പിന്നാലെ...

മൂന്ന് വയസുകാരനെ 13കാരിയുടെ മടിയിലിരുത്തി. അഞ്ച് വയസുകാരനും എട്ടുവയസുകാരിയും പിന്നിലെ സീറ്റില്‍. ഒപ്പം ഞാനും.. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍.... തടാകത്തി​​​െൻറ തീരത്തൂടെ ഉച്ചവെയിലും ചെറിയ കാറ്റുമേറ്റ് മരങ്ങള്‍ക്കിടയിലൂടെ ആ ചെറുവഴിയിലൂടെ ഒരു തിരക്കുമില്ലാത്ത ആ റോഡിലൂടെ ചിരിച്ചും കളിച്ചും ഞങ്ങള്‍ നീങ്ങി. ഡ്രൈവിങ്ങാണല്ലോ, തിരക്ക് ഒട്ടുമില്ലാത്ത റോഡ്..വലതുവശത്ത് തടാകം.... സുഖകരമായ യാത്ര. മുമ്പിലുള്ള സീറ്റിലെ മൂന്നുവയസുകാരനെ കൊഞ്ചിച്ച് കൊഞ്ചിച്ച്.... അങ്ങനെ പമ്പിനടുത്തേക്ക്​ എത്തുകയായി..അവിടെയാണല്ലോ നമ്മുടെ ആ കഥയിലെ ട്വിസ്റ്റ്.. അല്ല കഥയിലെയല്ല എ​​​െൻറ ജീവിതത്തിലെ ട്വിസ്റ്റ്...

പമ്പിന് സമീപം ഒരു സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുണ്ട്.. അതിന് ചുറ്റും വലിയ ചുറ്റുതറ പോലെ വഴി തിരിച്ചുവിടുന്നതിനായുള്ള ഒരു മീഡിയന്‍. ഞാന്‍ കാറോടിച്ചു നീങ്ങി. പിള്ളേരും എ​​​െൻറ കൂടെ ആഘോഷത്തോടെ പാട്ടും കേട്ട് രസിച്ചിരുന്നു. മോനു,കുഞ്ഞു...എ​​​െൻറ കൊഞ്ചിക്കല്‍ തുടര്‍ന്നു. ചേട്ടാ...ഒരു വിളി. ഞാന്‍ അപ്പോഴാണ് നേരെ നോക്കുന്നത്.. കുഞ്ഞി​​​െൻറ കൊഞ്ചല്‍ ആസ്വദിച്ച എ​​​െൻറ ഹൃദയം പടപട ഇടിക്കുന്നു. വാ തുറക്കാനായില്ല... ഒന്നും മിണ്ടാതെ സ്റ്റിയറിംഗ് പിടിച്ചു നേരെ തന്നെ നിര്‍ത്തി.. അവള്‍ കരഞ്ഞു.. ഞാന്‍ നോക്കുമ്പോള്‍ 10-15 അടി താഴേക്ക് ഒരു മാസമോ അറുമാസമോ മാത്രമായ എ​​​െൻറ പുത്തന്‍ വാഗണ്‍ ആര്‍ എന്ന വെള്ളക്കുതിര പാഞ്ഞുപോകുകയാണ്. കുത്തനെയുള്ള ആ താഴ്ചയിലേക്ക് യാതൊരു മര്യാദയുമില്ലാതെ വണ്ടി അങ്ങനെ പോകുകയാണ്..ഇടക്കിടെ ഇലകളും ചെറുമരങ്ങളും തട്ടിമാറ്റി മുന്നോട്ട് തന്നെ. പിറകിലുള്ളവരെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു അപ്പോള്‍. ആരെക്കുറിച്ചും...അയ്യോ പുതിയ വണ്ടി എന്ന് മാത്രം മനസില്‍ പറഞ്ഞു. അപകടത്തി​​​െൻറ ഞെട്ടലില്‍ കൂടെയിരിക്കുന്നവരെ പോലും എനിക്കോര്‍ക്കാന്‍ കഴിഞ്ഞില്ല..വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു പറയുന്ന പോലെ.. ഏഏ..ഏഏ..ഡിഷ്.. ഒരുമരത്തിലിടിച്ച് വണ്ടി അപ്പോ തന്നെ അവിടെ നിന്നു.. ഇടിയും ചില്ലുതകര്‍ന്നതും ഒരുമിച്ചായിരുന്നു. എസി ചളുങ്ങി. പക്ഷെ അപ്പോഴും അതില്‍ നിന്നും സംഗീതം പ്രവഹിച്ചു.... പ്രാണവേദനയുടെ സമയത്ത് വീണവായനാ എന്നാണല്ലോ....

അങ്ങനെ കാര്യങ്ങളിലൊക്കെ ഒരു തീരുമാനമായി. വണ്ടി ഇടിച്ചുനിന്നപ്പോഴാണ് ഒന്നു ചിന്തിക്കാനെങ്കിലും എ​​​െൻറ തലച്ചോറ് എന്നോടു പറഞ്ഞത്. ഞെട്ടല്‍ മാറുന്നില്ല. കിതക്കുന്നു, വിയര്‍ക്കുന്നു. സങ്കടം .. പക്ഷെ കരയാന്‍ പറ്റുന്നില്ല.... എല്ലാവരേയും നോക്കി. ആര്‍ക്കും വലിയ അപകടമൊന്നുമില്ല.. നമ്മുടെ രാജകുമാരനായ മൂന്നുവയസുകാര​​​െൻറ ചുണ്ട് അല്‍പ്പമൊന്ന് പൊട്ടിയതൊഴിച്ചാല്‍ വേറെ കാര്യമായ പരിക്കില്ല. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍. ഇത്രമാത്രം താഴ്ചയിലേക്ക് പോയ വണ്ടിയിലിരുന്ന പിഞ്ചുകുഞ്ഞടക്കമുള്ള കുട്ടികള്‍ക്ക് ഒന്നും പറ്റാതിരുന്നത് വലിയ അത്ഭുതമാണെന്നതില്‍ എന്താണ് സംശയം..?

13 കാരി കരയാന്‍ തുടങ്ങി. സ്വബോധം വീണ്ടെടുത്ത ഞാന്‍ പുറത്തിറങ്ങി. ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ.. ഞാന്‍ ചോദിച്ചു. ഇല്ലെന്ന് മനസിലായി. മൂന്ന് വയസുകാരനെ എടുത്തു..പതിമൂന്നുകാരിയും എട്ടുവയസുകാരിയും അഞ്ച് വയസുകാരനും എന്നോടൊപ്പം മണ്ണ് നിറഞ്ഞ വഴിയിലൂടെ മേല്‍പ്പോട്ടുകയറി.. എന്ത് ചെയ്യണമെന്നറിയില്ല.. തിരിഞ്ഞുനോക്കി.. അതാ അച്ഛന്‍ ആറ്റുനോറ്റ് ആറുമാസം വളര്‍ത്തിയ ആ മുല്ലപ്പു മൊട്ടിടുംമുമ്പേ പിഴുതെറിഞ്ഞപോല്‍ ചളിയില്‍ വീണിരിക്കുന്നു..ഒറ്റനോട്ടമേ നോക്കിയുള്ളു. മുകളിലെത്തിയ ഞങ്ങള്‍ ഒരു സി.ഐ.എസ്.എഫ് ജീപ്പ് വരുന്നത് കണ്ടു. വേഗം കൈ കാണിച്ചു. പന്തികേട് മനസിലാക്കിയ അവര്‍ വണ്ടി നിര്‍ത്തി .ആദ്യം അല്‍പ്പം ഇംഗ്ലീഷ്- ‘‘സര്‍ പ്ലീസ് ഹെല്‍പ് അസ്, വി ആര്‍ ഇന്‍ ട്രബിള്’’ ഞാന്‍ പറഞ്ഞു.

അവര്‍ക്ക് കാര്യം മനസിലായി. വേഗം വാഹനത്തില്‍ കയറ്റി വീട്ടിലേക്ക്. ഒന്നും മിണ്ടാതെ ക്വാര്‍ട്ടേഴ്‌സിനു താഴെ ഉണ്ടായിരുന്ന കസേരയില്‍ ഞാന്‍ ഇരുന്നു. 13 കാരി അവളുടെ അമ്മയോട് കാര്യം പറഞ്ഞു. ആര്‍ക്കും അപകടം പറ്റാത്തതിനാല്‍ എന്റെ നേര്‍ക്കുള്ള ശാപവാക്കുകള്‍ക്ക് അല്‍പ്പം ശമനമുണ്ടായി.

ഹയ്യോ അമ്മേ.... ഹൃദയം ഉരുകുകയാണ്. വിറക്കുകയാണ്. ഒന്നും മിണ്ടിയില്ല. കുഞ്ഞുങ്ങളെ അമ്മമാര്‍ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മമാര്‍ അലറി ഞെട്ടിവിറച്ചുകൊണ്ടാണ് ഞങ്ങള്‍ക്കടുത്തേക്കു വന്നത്. അതായിരുന്നു അവസ്ഥ. ഞാന്‍ മാത്രം മിണ്ടാതെ മൗനം പാലിച്ചിട്ട് കാര്യമില്ലല്ലോ..ആ പിള്ളേര്‍ എല്ലാം പറഞ്ഞു... അതോടെ എ​​​െൻറ അവസ്ഥ പിന്നീട് പറയേണ്ടതില്ലല്ലോ...അച്ഛനും അമ്മയും എന്നോട് കാര്യം തിരക്കി. എന്തുണ്ടായാലും സമാധാനത്തോടെ എ​​​െൻറ പക്ഷം നില്‍ക്കുമായിരുന്ന അവരായിരുന്നു ഏക ആശ്വാസം. ആ കാറിനടുത്തേക്ക് ഞാന്‍ വീണ്ടും പോയി. വണ്ടി കാണിച്ചുകൊടുക്കണമല്ലോ.. സുഹൃത്തുക്കള്‍ക്കൊപ്പം സുഹൃത്തി​​​െൻറ വണ്ടിയില്‍...അതെ, ഞാന്‍ വിചാരിച്ച പോലെ തന്നെ..ആളുകൾ കൂടി..അപകട സ്ഥലത്തേക്കെത്തുന്ന വഴികളില്‍ ബൈക്കും കാറുമൊക്കെ..എല്ലാവരുടേയും നോട്ടം ആ ആഴത്തിലേക്കു തന്നെ...ആ വാഹനത്തിലേക്കു തന്നെ.

ഫോട്ടോ എടുക്കല്‍ പോലുള്ള പതിവ് ചടങ്ങുകള്‍ തുടങ്ങി...പിന്നെ ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള ശവത്തില്‍ കുത്തല്‍( അതായത് വാഹനത്തി​​​െൻറ അപകടം സംഭവിച്ച ഭാഗം തെരഞ്ഞുപിടിച്ച് ചിത്രമെടുക്കുന്നതിനെയാണല്ലോ ഇന്‍ഷുറന്‍സ് ക്ലെയിമിനു വേണ്ടിയുള്ള ഫോട്ടോ എടുക്കല്‍ എന്ന് പറയുന്നത്). അതും അവസാനിച്ചു. നിസ്സഹായനായി ആ ആഴത്തിലേക്കു നോക്കിനില്‍ക്കുന്ന ഞാന്‍ ആ കാഴ്ച കാണാന്‍ ആവേശത്തോടെ മഴമനഞ്ഞ് എത്തിയ ഒരാളെ കണ്ടു. എ​​​െൻറയടുത്ത് നിന്നാണ് മൂപ്പര്‍ടെ വാഹനാപകട നോട്ടം. അടുത്ത ചോദ്യം ഞാന്‍ പ്രതീക്ഷിച്ചത് തന്നെ. ഇനി എന്ത് ചെയ്യണമെന്നറിയാത്ത എന്നോട് തന്നെ, ‘‘ഹോ എന്താലേ...അര്‍ക്കും ഒന്നും പറ്റാതിരുന്നത് നന്നായി...’’ എന്നാലും ഇതെങ്ങനെ ഇങ്ങനെ വണ്ടി താഴേക്കുപോയത്? .. ഭ്രാന്തമായ അവസ്ഥയില്‍ നില്‍ക്കുന്ന എ​​​െൻറയടുത്ത് കൗതുകം തീര്‍ക്കാന്‍ മാത്രം ചോദ്യങ്ങള്‍ ചോദിച്ച ആ ദുഷ്ടനായ സാഡിസ്റ്റിനെ താഴേക്ക് തള്ളിയിടാനാണ് തോന്നിയത്. പക്ഷെ ചെയ്തില്ല...

ആരായിരുന്നു വണ്ടി ഓടിച്ചത്. നമ്മുടെ ഇവിടെ ഉള്ള ആരെങ്കിലുമാണോ.. എന്നാ പോക്കാ....? അയാള്‍ വീണ്ടും ചിലച്ചുകൊണ്ടിരുന്നു. നി​​െൻറ...തെറി പറയാനാണ് ആദ്യം നാവില്‍ വന്നത്. പക്ഷെ ഒന്നും പറഞ്ഞില്ല. പകരം വീണ്ടും ആ നഗ്ന സത്യം കെട്ടഴിച്ചു. ‘‘വണ്ടി എ​​െൻറയാണ്​, ഞാനാണ് ഓടിച്ചത്.’’ ആ മറുപടി കേട്ടപ്പോള്‍ ചോദ്യം ചോദിക്കേണ്ടെന്ന് ആയാള്‍ക്ക് തോന്നിയ പോലെ എനിക്ക് തോന്നി. എനിക്കിനി നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രമാണുള്ളത് എന്നതുകൊണ്ട് ഒരു ഭാവഭേദവുമില്ലാതെ ഞാന്‍ എല്ലാം പറഞ്ഞു. നേരം സന്ധ്യയാകാറായി. മഴ കനത്തില്‍ തന്നെ പെയ്യുന്നു. ഇരുട്ടും മഴയും ഒക്കെ ചേര്‍ന്ന് വല്ലാത്തൊരവസ്ഥ... ദേ വരുന്നു, എ​​​െൻറ കാറ് ചുമക്കുന്ന സ്​ട്രെക്​ചർ. ദ ഗ്രേറ്റ് പാറപ്പുറത്ത് ക്രെയിന്‍ സര്‍വ്വീസ്. ജീപ്പില്‍ അച്ഛനും സഹായിയും. സഹായിയായ പയ്യന്‍ കയറിട്ടു കാറില്‍ ഘടിപ്പിച്ചു.. മൂന്നാം ഗിയറിട്ട് മൂപ്പിക്കടാ മൂപ്പിക്കല്‍. പതിയെ പതിയെ ഇടിച്ച മരത്തില്‍ നിന്നും വേര്‍പെട്ട്, മരത്തിലെ അല്‍പ്പം തൊലിയും വണ്ടിയുടെ മുന്‍ഭാഗത്ത് സൂക്ഷിച്ച് ഞെങ്ങി ഞെരങ്ങി ആടിയുലഞ്ഞ് കഷ്ടപ്പെട്ട്...അങ്ങനെ അങ്ങനെ മുകളിലേക്ക് കയറുകയായിരുന്നു ആ വാഗണ്‍ ആര്‍ എല്‍.എക്​സ് ഐ... പിന്നെ എളമക്കരയിലെ കമ്പനി വക ഷാറൂമിലേക്ക്...

ജീപ്പില്‍ ഡ്രൈവറും ഞാനും. പിറകില്‍ ഹെല്‍പ്പറായ ചെക്കന്‍ റോഡ് നിയന്ത്രിക്കുന്നു.. ഒരക്ഷരം എനിക്ക് മിണ്ടാന്‍ പറ്റുന്നില്ല. വീട്ടില്‍ പോകുന്ന കാര്യമാലോചിക്കുമ്പോ! മഴനനഞ്ഞ് ഇരുട്ടി​​​െൻറ അസ്വസ്ഥതയില്‍ ഒരു ദുരന്തനായകനെന്ന പോലെ ആ വണ്ടിയില്‍ അങ്ങനെ ഇരുന്നു. സ്ഥലമെത്തി, വാഹനം പണിക്കുകയറ്റി, എല്ലാം പറഞ്ഞു. പിന്നെ മടക്കം, അതേ ജീപ്പില്‍ തന്നെ. മൗനം തുടര്‍ന്നു.. തിരിച്ച്​ കാക്കാനാട് വഴി. കാക്കനാടെത്തിയപ്പോള്‍ അപ്പനും മോനും പൊറാട്ടയും ബീഫും വാങ്ങിക്കഴിച്ചു. ഞാന്‍ ഒരു ചായ മാത്രം. ബീഫൊക്കെ കഴിച്ചാല്‍ ഇറങ്ങുന്ന അസ്ഥയിലാണല്ലോ ഞാന്‍ .. ഏത്...എ​​​െൻറ വീട്ടിലേക്കുകടക്കുന്ന ഗെയിറ്റിലെത്തിച്ച് 3000 രൂപയും വാങ്ങി ബില്ലും തന്ന്
അവര്‍ മടങ്ങി. തകര്‍ന്ന അസ്ഥയില്‍ ഞാന്‍ വീട്ടിലെത്തി. എന്തെന്നറിയില്ലാ. വഴക്ക് കേട്ടോ എന്നോര്‍മയില്ല. എന്നാല്‍ എന്തൊക്കെയോ കുറ്റപ്പെടുത്തലുകള്‍ നടന്നുപോരുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല, പോയി പതിയെ കിടന്നു. അങ്ങനെ മഹത്തായ ആ ദിവസം ഉറക്കത്തില്‍ അഭയം തേടി ഞാന്‍ അവസാനിപ്പിച്ചു.

കൃത്യം ഒരുമാസത്തിനു ശേഷം വണ്ടി വീണ്ടും പുറത്തിങ്ങി. മാവിന്‍ ചോട്ടില്‍ നിര്‍ത്തിയ വാഹനത്തിനടുത്തേക്ക് ഞാന്‍ ആ പഴയ മൂന്ന് വയസുകാരനെ കൊണ്ടുവന്നു. അവനെ കാറിലിരുത്താന്‍ ശ്രമിച്ചു. അപ്പോഴാണ് ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ആ അപകട ഓര്‍മകള്‍ ആ കുഞ്ഞിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വാഹനത്തിൽ ഇരുത്താന്‍ ശ്രമിച്ചപ്പോള്‍ അവന്‍ കരഞ്ഞു. അപകടത്തിന് മുമ്പ്​ എപ്പോഴും വണ്ടിയില്‍ കയറാനാഗ്രഹിച്ചിരുന്ന അവന് ആ കാര്‍ കാണുന്നതു തന്നെ പിന്നീട് ഭയമായി. കാലങ്ങള്‍ കഴിഞ്ഞുപോയി. വര്‍ഷങ്ങള്‍ കടന്നുപോയി. അന്ന് കാറിലുണ്ടായിരുന്ന രണ്ട് കുടുംബത്തിലെ കുഞ്ഞുങ്ങളും മറ്റുസ്ഥലങ്ങളിലേക്ക് താമസം മാറി. അവര്‍ വലിയ കുട്ടികളായി. അപകടം എന്നെ ഓര്‍മിപ്പിക്കാന്‍ ഉച്ചത്തില്‍ ചേട്ടാ എന്ന് വിളിച്ച ആ 13കാരി ഇന്ന് വലിയ പെണ്‍കുട്ടിയായിരിക്കുന്നു. കോളേജില്‍ വിദ്യാര്‍ഥിയാണവള്‍. മറ്റുള്ള മൂന്ന് പേരെയും ഇടയ്ക്ക് കാണാറുണ്ട്.

കാലങ്ങള്‍ കഴിയുമ്പോഴും ഓര്‍മകള്‍ ഇങ്ങനെ മരിക്കാതെ കിടക്കും. അതും ഒരു ദുരന്തമാണതെങ്കില്‍ പ്രത്യേകിച്ച്​. ആ വലിയ അപകടത്തിനു ശേഷം വലിയ ഒരു പാഠം ഞാനും പഠിച്ചു. വാഹനമോടിക്കുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ വേണമെങ്കില്‍ രണ്ടു കണ്ണുകളും മുന്നിലേക്കുള്ള ശ്രദ്ധയില്‍ നിന്നും ഒരുശതമാനം പോലും വ്യതിചലിക്കാതെ ചെയ്യണമെന്നായിരുന്നു അത്. മറ്റൊന്നുകൂടി. ചില അപകടങ്ങള്‍ ചിലരില്‍ ഭയമായി രൂപാന്തരപ്പെടുമെന്നും ചിലപ്പോള്‍ ജീവിതം മുഴുവനും അതൊരു വേട്ടയാടലായി തീരുമെന്നുമുള്ള മനഃശാസ്ത്രപരമായ സത്യവും. ആ കുഞ്ഞി​​​െൻറ ഭയം പോലെ ഈ പാഠങ്ങള്‍ എപ്പോഴും മനസില്‍ കടന്നുവരാറുണ്ട്. ഇനിയൊരിക്കല്‍ കൂടി ഇങ്ങനെ ഒരപകടം അതിജീവിക്കാന്‍ നമുക്കവസരം തരില്ലായിരിക്കും എന്ന ചിന്തകൊണ്ടുകൂടിയാകാം അത്.

.

Tags:    
News Summary - car accident story literatute- literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.